നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം ഷൂട്ടിങിനിടെ

 ശനിയാഴ്ച രാത്രിയിൽ താരത്തിന്റെ പുതിയ ഷോ വോയിസിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടത്തിൽ പെടുന്നത്. 

Written by - Zee Hindustan Malayalam Desk | Last Updated : May 17, 2021, 05:47 PM IST
  • താരത്തിന് തന്റെ പുതിയ ഷോയുടെ ഷൂട്ടിങിനിടെയാണ് അപകടത്തിൽ പെട്ട് പരിക്കേറ്റത്.
  • അപകടം ഉണ്ടായി ഉടൻ തന്നെ ജോനാസിനെ സമീപത്തെ ആശപുത്രിയിൽ പ്രവേശിക്കുകയായിരുന്നു.
  • ശനിയാഴ്ച രാത്രിയിൽ താരത്തിന്റെ പുതിയ ഷോ വോയിസിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടത്തിൽ പെടുന്നത്.
  • അപകടവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഇതുവരെ ഷോയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം  ഷൂട്ടിങിനിടെ

Los Angeles : അമേരിക്കൻ പോപ്പ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ (Priyanka Chopra) ഭർത്താവുമായ നിക്ക് ജോനാസ് (Nick Jonas) അപകടത്തിൽ പെട്ടു, താരത്തിന് തന്റെ പുതിയ ഷോയുടെ ഷൂട്ടിങിനിടെയാണ് അപകടത്തിൽ പെട്ട് പരിക്കേറ്റത്. 

അപകടം ഉണ്ടായി ഉടൻ തന്നെ ജോനാസിനെ സമീപത്തെ ആശപുത്രിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ താരത്തിന്റെ പുതിയ ഷോ വോയിസിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടത്തിൽ പെടുന്നത്. 

ALSO READ : Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്

അമേരിക്കൻ ടാബ്ലോയിഡ് മാധ്യമമായി TMZ നൽകുന്ന റിപ്പോർട്ട് പ്രകാരം ഏത് തരത്തിലുള്ള അപകടം വ്യക്തമല്ല എന്നാണ്. എന്നാൽ അൽപം ഗുരതരമായതിനെ തുടർന്ന് ഉടൻ ആംബുലൻസെത്തി ജോനാസിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 

ALSO READ : നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

അപകടവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഇതുവരെ ഷോയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഇത് താരത്തിന് ആദ്യമായി സംഭവിക്കുന്ന അപകടമല്ല. നേരത്തെ 2018ൽ മെക്സിക്കോയിൽ ഒരു ഷോയ്ക്ക് ശേഷം താരം അപകടത്തിൽ പെട്ടുയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ALSO READ : F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

വോയിസ്ന്റെ ഷൂട്ടി ലോസ് ആഞ്ചലോസിൽ പുരോഗമിക്കവെയാണ് അപകടം സംഭവിക്കുന്നത്. പ്രിയങ്ക തന്റെ പുതിയ വെബ് സിരീസിന്റെ ഷൂട്ടിങ്ങിനായി നിലവിൽ ലണ്ടണിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News