sprouted grain: മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ശരിയായ രീതിയല്ലെങ്കില്‍ പണി കിട്ടും!
How to eat sprouts: മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ അത് ദോഷം ചെയ്യും.
ദിവസവും മുളപ്പിച്ച ഭക്ഷ്യധാന്യങ്ങൾ കഴിക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ഡോക്ടർമാരും ഡയറ്റിഷ്യൻമാരും മുളപ്പിച്ച ഭക്ഷ്യധാന്യങ്ങൾ കഴിക്കാൻ ശുപാർശ ചെയ്യാറുണ്ട്. പഴങ്ങൾ പോലെ തന്നെ മുളപ്പിച്ച ധാന്യങ്ങളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കണം. പയർ പോലെ നിങ്ങൾക്ക് അതിൽ പലതരം ധാന്യങ്ങൾ ഉപയോഗിക്കാം. വിവിധ തരത്തിലുള്ള മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് ശരീരത്തിലെ എല്ലാത്തരം പോഷക കുറവുകളും ഇല്ലാതാക്കാൻ സഹായിക്കും.
മുളപ്പിച്ച ധാന്യങ്ങൾ ദോഷവും ചെയ്യും
മുളപ്പിച്ച പയർ പോലെയുള്ള ഭക്ഷ്യധാന്യങ്ങളിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലപ്പോൾ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതും ദോഷം ചെയ്യും. മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് തെറ്റായ രീതിയിൽ ആണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ. ചിലർ മുളപ്പിച്ച പയർ പോലെയുള്ളവ പച്ചയായി കഴിക്കും. ഇതുമൂലം അവർക്ക് വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുളപ്പിച്ച ധാന്യങ്ങളിൽ ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
ALSO READ: ഹോർമോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ
മുളപ്പിച്ച ധാന്യങ്ങൾ കഴിക്കേണ്ടത് ഇങ്ങനെ
മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതിന്റെ ഗുണഫലങ്ങൾ മുഴുവനായി ലഭിക്കാനും പ്രശ്‌നങ്ങൾ ഒഴിവാക്കാനും നിങ്ങൾ ശരിയായ മാർഗ്ഗം അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിൽ ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ടത് മുളപ്പിച്ച ഏത് ധാന്യവും വേവിച്ച് കഴിക്കണം എന്നതാണ്. നിങ്ങൾ ഇത് വളരെ നേരം പാചകം ചെയ്യേണ്ട ആവശ്യമില്ല. കുക്കറിലോ മറ്റോ കുറച്ചു നേരം വേവിച്ചാൽ ഇതിലെ ബാക്ടീരിയകളെ നശിപ്പിക്കാം. ഇതിനായി ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അതിൽ മുളപ്പിച്ച ധാന്യങ്ങൾ വേവിക്കുക. നിങ്ങൾക്ക് ഇതിലേയ്ക്ക് ഇഷ്ടാനുസരണം കുറച്ച് മസാല, ഉള്ളി, മുളക് മുതലായവ ചേർക്കാം.
ഒരു കുക്കറിൽ വെള്ളവും ഉപ്പും ചേർത്ത് മുളപ്പിച്ച ധാന്യങ്ങൾ ഒരു വിസിൽ വരെ വേവിച്ചതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള സാലഡ്, നാരങ്ങ മുതലായവ ചേർത്ത് കഴിക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ നാരങ്ങയ്ക്ക് പകരം ഓറഞ്ച് ജ്യൂസ് ഉപയോഗിക്കുന്നത് അതിശയകരമായ രുചി നൽകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...