Hormone Balancing Foods: ഹോർമോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

Hormone Balancing Foods: സ്ത്രീകളിൽ പ്രസവം, ആർത്തവവിരാമം എന്നിവയോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണ് സാധാരണയായി ഹോർമോൺ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 02:57 PM IST
  • ഹോർമോൺ വ്യതിയാനത്തിന് അല്ലെങ്കില്‍ അസന്തുലിതാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ടാകുമെങ്കിലും, മോശം ജീവിതശൈലിയാണ് ഇതിന് ഒരു പ്രധാന കാരണം
Hormone Balancing Foods: ഹോർമോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

Hormone Balancing Foods: ശരീരത്തില്‍ ഹോർമോണുകൾക്ക് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ചും സ്ത്രീകളില്‍. സ്ത്രീകളുടെ ആരോഗ്യത്തിൽ ഹോർമോണുകൾക്ക് വലിയ സ്വാധീനമുണ്ട്. 

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമാണ്.  പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവിൽ വ്യത്യാസമുണ്ടാകുമ്പോൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. 

Also Read:  Monsoon Hair Care: മണ്‍സൂണ്‍ കാലത്ത് നല്‍കാം മുടിയ്ക്ക് കൂടുതല്‍ പരിചരണം
 
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ പ്രധാനമായും നിയന്ത്രിക്കുന്നത്‌ രണ്ട് സ്ത്രീ ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയാണ്. സ്ത്രീകളിൽ, സ്ത്രീ ഹോർമോണുകൾ പ്രത്യുൽപാദനം, ലൈംഗികത, മൊത്തത്തിലുള്ള ആരോഗ്യം, എന്നിവയുടെ പ്രധാന ഘടകങ്ങളാണ്.

Also Read:  Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍ 

സ്ത്രീകളിൽ പ്രസവം, ആർത്തവവിരാമം എന്നിവയോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണ് സാധാരണയായി ഹോർമോൺ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്.

Also Read:  Horoscope Today June 29: ഈ 5 രാശിക്കാർക്ക് ഇന്ന് ശുഭ വാർത്തകൾ ലഭിക്കും, പണം ലഭിക്കാനുള്ള സാധ്യത, ഇന്നത്തെ രാശിഫലം 
 
സ്ത്രീ ശരീരത്തില്‍ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ, അത് ഒരു സ്ത്രീയുടെ അണ്ഡോത്പാദനം, മാനസികാവസ്ഥ, പ്രത്യുൽപാദനക്ഷമത എന്നിവയെ സ്വാധീനിക്കും. അതായത്, ഹോർമോൺ അസന്തുലിതാവസ്ഥ ഒരു സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ തന്നെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. 

ഹോർമോൺ വ്യതിയാനത്തിന് അല്ലെങ്കില്‍ അസന്തുലിതാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ടാകുമെങ്കിലും, മോശം ജീവിതശൈലിയാണ് ഇതിന് ഒരു പ്രധാന കാരണം. വണ്ണം കൂടുക, ക്ഷീണം, ക്ഷോഭം, മുടികൊഴിച്ചിൽ, ഹൃദയമിടിപ്പ്, മൂഡ് മാറ്റം, രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, വന്ധ്യത എന്നിവ ഹോർമോൺ അസന്തുലിതാവസ്ഥയുടെ ചില ലക്ഷണങ്ങളാണ്. 

എന്നാല്‍, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹോർമോൺ വ്യതിയാനം പരിഹരിക്കാന്‍ സഹായിയ്ക്കും. ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ നിങ്ങൾ കഴിക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്ന് എന്നറിയാം.  

1. ഫ്ളാക്സ്  സീഡ്സ്

ഫ്ളാക്സ് സീഡ്സ് ശരീരത്തിന് വളരെ പ്രധാനമാണ്. സോഡിയം, ഫൈബർ, വിറ്റാമിൻ സി എന്നിവ ഇതിൽ കാണപ്പെടുന്നു. ഹോർമോണുകളെ സന്തുലിതമാക്കാൻ പ്രവർത്തിക്കുന്ന ഒമേഗ -3, ഒമേഗ -6 എന്നിവ ഫ്ളാക്സ് സീഡ്സില്‍  ധാരാളം അടങ്ങിയിട്ടുണ്ട്. തൈരും സാലഡും ചേർത്ത് കഴിയ്ക്കുന്നത്‌ ഉത്തമമാണ്. 

 പച്ചിലകളും പച്ചക്കറികളും 

പച്ചിലകളും പച്ചക്കറികളും  ശരീരത്തിന് വളരെ ഗുണം ചെയ്യും. അതോടൊപ്പം ഇവ കഴിച്ചാൽ ശരീരത്തിന്‍റെ ബലഹീനത മാറുകയും ചെയ്യും. അതേസമയം, ഇത് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.  പച്ചിലകളിലും പച്ചക്കറികളിലും ധാരാളം നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾക്ക് ഹോർമോൺ വ്യതിയാനം ഉണ്ടെങ്കില്‍ ഇവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. 

മഞ്ഞൾ -
ശരീരത്തിലെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ഹോർമോണുകളെ സന്തുലിതമാക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതിനാല്‍, ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

സൂര്യകാന്തി വിത്തുകൾ 

സൂര്യകാന്തി വിത്തുകൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും. നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാലാണിത്. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിയ്ക്കുന്നു.  ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടെങ്കിൽ, സൂര്യകാന്തി വിത്തുകൾ കഴിയ്ക്കുന്നത്‌ പതിവാക്കാം 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News