അവോക്കാഡോയുടെ ഗുണങ്ങൾ: അവോക്കാഡോ രുചികരമായ ഫലമാണ്. അവോക്കാഡോ പഴം വളരെ പോഷക സാന്ദ്രമാണ്. അവോക്കാഡോയിൽ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. സുപ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായതിനാൽ അവോക്കാഡോ കഴിക്കുന്നത് പൊതുവായ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഹൃദയത്തെ നന്നായി പ്രവർത്തിക്കാൻ അവോക്കാഡോ എങ്ങനെ സഹായിക്കുന്നു?


അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ അനുസരിച്ച്, ആഴ്ചയിൽ ഒന്നോ രണ്ടോ അവോക്കാഡോ കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത 21 ശതമാനം കുറയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്. സമീകൃതാഹാരത്തിലൂടെ കൊറോണറി ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാം.


അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആളുകൾക്ക് മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് കുറവായിരിക്കും. മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) കുറഞ്ഞ അളവും നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) ഉയർന്ന അളവും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കുന്ന ഫലങ്ങളുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), ഫൈബർ, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അവോക്കാഡോ. കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.


ALSO READ: Peanuts: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്; അറിയാം നിലക്കടലയുടെ ​ഗുണങ്ങൾ


അവോക്കാഡോയിൽ മഗ്നീഷ്യം, വിറ്റാമിൻ ബി-6, ഫോളേറ്റ്, ആന്റി-ഇൻഫ്ലമേറ്ററി ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയും മറ്റ് പല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ സ്വാധീനിക്കുന്നു. അതിനാൽ അവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.


വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളേറ്റ്, നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ അവിശ്വസനീയമാംവിധം സമ്പന്നമാണ് അവോക്കാഡോ. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുകയും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുന്നത് മികച്ച ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.