എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ശരീരത്തിന് ആവശ്യമായ നിരവധി പച്ചക്കറികൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രറ്റ് വളരെ ആരോഗ്യകരവും ബീറ്റാ കരോട്ടിൻ (ശരീരത്തിൽ വിറ്റാമിൻ എ ആയി മാറും), ഫൈബർ, വിറ്റാമിൻ കെ 1, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. മാത്രമല്ല, കുറഞ്ഞ കലോറിയും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം കൂടിയാണ് ഇത്. കാരറ്റ് പല വിധത്തിൽ കഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. സാലഡ്, പച്ചക്കറികൾ, അച്ചാറുകൾ എന്നിങ്ങനെ പലവിഭവങ്ങളാണ് കാരറ്റ് കൊണ്ട് ഉണ്ടാക്കുന്നത്. അതുപോലെ ശരീരത്തിന് പല ​ഗുണങ്ങൾ നൽകുന്നതാണ് ക്യരറ്റ് ജ്യൂസ്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയത്തിന് ഗുണം


കാരറ്റ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഹൃദയത്തിന് വളരെ ഗുണം ചെയ്യും. കൂടാതെ, കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.


ദഹനം മെച്ചപ്പെടുത്തും


നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, കാരറ്റ് ജ്യൂസ് ഒരു മികച്ച ഓപ്ഷനാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മികച്ച ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്നു . മലവിസർജ്ജനം നിയന്ത്രിക്കുന്നതിലൂടെ മലബന്ധം തടയാൻ നാരുകൾക്ക് കഴിയും.


ALSO READ: നാഡീവ്യവസ്ഥയെ ശക്തമാക്കണോ..? ഈ ഭക്ഷണങ്ങൾ കഴിക്കൂ


ചർമ്മത്തിന് ഗുണം ചെയ്യും


ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയും. ഇത് സൂര്യരശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.


കണ്ണുകൾക്ക് ഗുണം ചെയ്യും


വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്, ഇത് നമ്മുടെ കണ്ണുകൾക്ക് വളരെ ഗുണം ചെയ്യും. അതുകൊണ്ടാണ് ക്യാരറ്റ് ജ്യൂസ് കുടിക്കാൻ രുചികരം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.


ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ


ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.


പോഷകങ്ങളാൽ സമ്പന്നമാണ്


കാരറ്റ് ജ്യൂസിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല മറ്റ് ആരോഗ്യ ഗുണങ്ങളും നൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.