Aloe Vera: മുടി കൊഴിച്ചിലും താരനും അലട്ടുന്നോ? കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
Aloe Vera For Hair Growth: കറ്റാർവാഴയിൽ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നത് തലയോട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായ താരൻ, ചൊറിച്ചിൽ എന്നിവയെ അകറ്റുന്നു.
മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർ വാഴ. മുടിവളർച്ചയ്ക്ക് സഹായിക്കുന്ന പ്രകൃതിദത്ത സസ്യമാണ് കറ്റാർവാഴ. കറ്റാർവാഴയിൽ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നത് തലയോട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായ താരൻ, ചൊറിച്ചിൽ എന്നിവയെ അകറ്റുന്നു.
തലയോട്ടിയിൽ അമിതമായി എണ്ണ ഉത്പാദനം ഉള്ളവർക്ക് ഉപയോഗിക്കാൻ കറ്റാർവാഴ വളരെയധികം ഗുണം ചെയ്യും. കറ്റാർവാഴയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അമിനോ, ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടിയെയും തലയോട്ടിയെയും ഈർപ്പമുള്ളതാക്കുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ നിരവധിയാണ് ഗുണങ്ങൾ
മുടി വളർച്ചയ്ക്കായി കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് നല്ലതാണ്. കറ്റാർവാഴയും വെളിച്ചെണ്ണയും യോജിപ്പിച്ച മിശ്രിതം 15 മിനിറ്റ് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകിക്കളയുക. അകാലനര അകറ്റുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്.
മൂന്ന് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം, രാവിലെ ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് തലയിൽ പുരട്ടുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി നന്നായി വളരുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.