നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് എന്തെല്ലാമാണെന്ന് അറിയാം.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു: പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിലൂടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു: ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റ്റൂട്ടിൽ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ALSO READ: ഹീറ്റ് സ്ട്രോക്ക് തടയുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ.... നിരവധിയാണ് നൊങ്കിന്റെ ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു: ബീറ്റ്റൂട്ടിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. അസിഡിറ്റിയെ തടയാനും ബീറ്റ്റൂട്ട് ജ്യൂസ് മികച്ചതാണ്.
കരളിലെ വിഷാംശങ്ങൾ പുറന്തള്ളുന്നു: ബീറ്റ്റൂട്ടില്‍ വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ഗുണങ്ങൾ
വിളര്‍ച്ചയെ തടയുന്നു: ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. ഇത് വിളർച്ച തടയുന്നതിന് സഹായിക്കുന്നു. വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍: ബീറ്റ്‌റൂട്ടില്‍ കലോറി കുറവാണ്. ഇവയില്‍ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ചര്മ്മത്തിന്റെ ആരോഗ്യം: ബീറ്റ്റൂട്ട് വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. അതിനാൽ, ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.