Benefits Of Climbing Stairs: ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ, പടികൾ കയറിയിറങ്ങുന്നത് ശീലിക്കൂ!
Benefits Of Climbing Stairs: പടികൾ കയറുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇന്ന് നമുക്ക് നോക്കാം. ഇതിൽ നിന്നും കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ലഭിക്കുന്നു വമ്പിച്ച ആനുകൂല്യങ്ങൾ. അറിയാം...
Benefits Of Climbing Stairs: ഒട്ടുമിക്ക ആളുകളും പൊണ്ണത്തടി കൊണ്ട് വിഷമിക്കുകയും അതിൽ നിന്ന് മോചനം നേടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ഇതിനുശേഷം അവരുടെ ഭാരം കാര്യമായൊന്നും കുറയുന്നില്ല.
ഇതിന് കാരണം നിങ്ങളുടെ ചില ചീത്ത ശീലങ്ങളായിരിക്കാം. ഇതിൽ ആദ്യത്തേത് അലസത തന്നെയാണ്. ഇത് നിങ്ങൾക്ക് വളരെയധികം ദോഷം കൊണ്ടുവരും. അലസതകൊണ്ട് പടിയിറങ്ങുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കുന്നു.
Also Read: Pomegranate Peel Benefits: മാതള തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാമോ?
എന്നാൽ കോണിപ്പടി കയറുന്നതിന്റെ ഗുണം തടി കുറയ്ക്കാൻ മാത്രമല്ല വേറെയും നിരവധി ഗുണങ്ങളുണ്ട്. പടികൾ കയറുന്നത് നിങ്ങളുടെ ഹൃദയത്തിന് വളരെ നല്ല വ്യായാമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് പൊണ്ണത്തടി വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. പിരിമുറുക്കവും ഉത്കണ്ഠയും അകറ്റാനും ഇത് ഗുണകരമാണ്.
അതുകൊണ്ടുതന്നെ കോണിപ്പടി കയറാൻ അവസരം ലഭിക്കുമ്പോഴെല്ലാം അത് ഉപേക്ഷിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഓഫീസിൽ എത്തിയതിന് ശേഷവും ലിഫ്റ്റിന് പകരം പടികൾ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്.
Also Read: Methi Ajwain Water Benefits: ഉലുവയും അയമോദകവും ചേർത്തുള്ള വെള്ളം കുടിക്കു.. അത്ഭുത ഗുണങ്ങൾ നേടൂ
പടികൾ കയറുന്നതിന്റെ അത്ഭുതകരമായ നേട്ടങ്ങൾ (Amazing benefits of climbing stairs)
>> ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. അതായത് നിങ്ങൾ പടികൾ കയറുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ഹൃദയം കൂടുതൽ സുരക്ഷിതമായിരിക്കും.
>> നിങ്ങൾ പതിവായി പടികൾ കയറുകയാണെങ്കിൽ അത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
>> എല്ലാ ദിവസവും പടികൾ കയറുന്നതും ഇറങ്ങുന്നതും മൂലം ഒരാളുടെ മരണനിരക്ക് 33 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷണത്തിലോ നിന്നും വ്യക്തമാകുന്നത്.
>> മറ്റൊരു ഗവേഷണ പ്രകാരം ദിവസവും 7 മിനിറ്റ് പടികൾ കയറുകയും ഇറങ്ങുകയും ചെയ്താൽ ഹൃദയാഘാത സാധ്യത ഗണ്യമായി കുറയുമെന്നാണ്.
>> തുടക്കത്തിൽ പടികൾ കയറുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നാം, നിങ്ങൾക്ക് ശ്വാസംമുട്ടലും അനുഭവപ്പെടാം പക്ഷേ സാവധാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്റ്റാമിന വർദ്ധിക്കുന്നതായി നിങ്ങൾക്ക് മനസ്സിലാകും.
Also Read: Red Banana Benefits: ചെങ്കദളിപ്പഴം സ്ഥിരമായി കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
പടികൾ കയറുമ്പോൾ ഈ മുൻകരുതലുകൾ പാലിക്കുക (Keep these precautions while climbing stairs)
>> പടികൾ പതുക്കെ കയറാൻ തുടങ്ങുക.
>> പടികൾ കയറുമ്പോൾ നിങ്ങളുടെ പുറം നിവർന്നിരിക്കണം
>> നിങ്ങൾക്ക് 20 അല്ലെങ്കിൽ 25 ന്റെ 5 സെറ്റുകൾ ചെയ്യാം.
>> കയറാനുള്ള പടവുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുക.
>> പരിക്ക് ഒഴിവാക്കാൻ നന്നായി ഫിറ്റ് ആയിട്ടുള്ള ഷൂസ് ധരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...