Red Banana Benefits: ചെങ്കദളിപ്പഴം സ്ഥിരമായി കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം

പല വ്യത്യസ്തതരത്തിലുള്ളവ വാഴപ്പഴങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. പല  വലിപ്പത്തിലും നിറത്തിലും രുചിയിലും വാഴപ്പഴം ലഭിക്കും.  മൈസൂര്‍പൂവന്‍, നേത്രപ്പഴം, ചെങ്കദളി, കദളിപ്പഴം, ഞാലിപ്പൂവന്‍, തുടങ്ങി നിരവധി പേരുകളില്‍ വ്യത്യസ്ത രുചികളില്‍ വാഴപ്പഴം  ലഭ്യമാണ്. മലയാളിയുടെ ഭക്ഷണശീലത്തില്‍ വാഴപ്പഴം ഒഴിവാക്കിയുള്ള ഒരു ദിവസം ഇല്ലെന്നു തന്നെ പറയാം.

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 11:35 AM IST
  • വാഴപ്പഴങ്ങളില്‍ ഗുണങ്ങളില്‍ മുമ്പനാണ് ചെങ്കദളിപ്പഴം. മറ്റേതൊരു പഴത്തേക്കാള്‍ അല്‍പം കൂടി ആരോഗ്യഗുണം കൂടുതലാണ് ചെങ്കദളിയ്ക്ക് എന്ന് പറയാം.
Red Banana Benefits: ചെങ്കദളിപ്പഴം  സ്ഥിരമായി കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം

Red Banana Benefits: പല വ്യത്യസ്തതരത്തിലുള്ളവ വാഴപ്പഴങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. പല  വലിപ്പത്തിലും നിറത്തിലും രുചിയിലും വാഴപ്പഴം ലഭിക്കും.  മൈസൂര്‍പൂവന്‍, നേത്രപ്പഴം, ചെങ്കദളി, കദളിപ്പഴം, ഞാലിപ്പൂവന്‍, തുടങ്ങി നിരവധി പേരുകളില്‍ വ്യത്യസ്ത രുചികളില്‍ വാഴപ്പഴം  ലഭ്യമാണ്. മലയാളിയുടെ ഭക്ഷണശീലത്തില്‍ വാഴപ്പഴം ഒഴിവാക്കിയുള്ള ഒരു ദിവസം ഇല്ലെന്നു തന്നെ പറയാം.

നിറത്തിലും വലിപ്പത്തിലും രുചിയിലും  വ്യത്യസം ഉള്ളതുപോലെ ഇവയുടെ ഗുണങ്ങളും വ്യത്യസ്തമാണ്. എന്നാല്‍, വാഴപ്പഴങ്ങളില്‍ ഗുണങ്ങളില്‍ മുമ്പനാണ് ചെങ്കദളിപ്പഴം.   മറ്റേതൊരു പഴത്തേക്കാള്‍ അല്‍പം കൂടി ആരോഗ്യഗുണം കൂടുതലാണ് ചെങ്കദളിയ്ക്ക് എന്ന് പറയാം.  കപ്പവാഴ, ചോരക്കദളി എന്നീ പേരുകളിലും ചെങ്കദളി അറിയപ്പെടുന്നുണ്ട്. 

Also Read: Weight loss Tips: മെലിഞ്ഞ അരക്കെട്ട് വേണോ? ഈ പാനീയം ദിവസവും 2 - 3 തവണ കുടിച്ചാല്‍ മതി

 ചെങ്കദളിയില്‍  പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് കൂടാതെ നല്ല  അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ ചെങ്കദളിപ്പഴത്തിൽ ഏകദേശം 90 കലോറി മാത്രമേ ഉള്ളൂ, അതിൽ കൂടുതലും വെള്ളവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ വിറ്റാമിൻ ബി6, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ഈ വാഴപ്പഴത്തെ പോഷക സാന്ദ്രമാക്കുന്നു .

Also Read: Skin Whitening Cream Side Effects: ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ചെങ്കദളി സ്ഥിരമായി കഴിച്ചാല്‍ ലഭിക്കുന്ന  ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കയാണ് എന്ന് നോക്കാം?

ഫൈബറിന്‍റെ കലവറ:  ഫൈബറിന്‍റെ കലവറയാണ്  ചെങ്കദളി . ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. ദഹന സംബന്ധ മായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്  ചെങ്കദളി.

കിഡ്‌നി സ്റ്റോണ്‍ തടയുന്നു: മൂത്രത്തില്‍ കല്ല്‌ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചെങ്കദളി കഴിയ്ക്കുന്നത് ശീലമാക്കിക്കോളൂ. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുക മാത്രമല്ല കിഡ്‌നിയുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. 

ശരീരഭാരം കുറയ്ക്കാം. ദിവസവും ചെങ്കദളി കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ പൊണ്ണത്തടി  കുറയ്ക്കാം. പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ ദിവസവും ചെങ്കദളി കഴിച്ചാല്‍ മതി. പൊണ്ണത്തടിയൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും.. 

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു:  രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉപകാരപ്രദമാണ്.  സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍ ഇതിലുള്ള വിറ്റാമിന്‍ ബി 6 രക്തയോട്ടം വര്‍ദ്ധിപ്പിക്കും.

ഊര്‍ജ്ജത്തിന്‍റെ കലവറ:  ഊര്‍ജ്ജത്തിന്‍റെ പ്രധാനകലവറയാണ് ചെങ്കദളി. ഇതിലുള്ള പഞ്ചസാര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ  പ്രയോജനകരവും ഊര്‍ജ്ജദായകമാണ്.

പുകവലിയില്‍ നിന്നും രക്ഷനേടാം:  പുകവലി ശീലമുള്ളവര്‍ ചെങ്കദളി  കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ ഈ ദുശീലത്തില്‍ നിന്നും മോചനം ലഭിക്കും.  ഇതിലെ വിറ്റാമിന്‍ സി, ബി 6 എന്നിവ പുകവലിയ്ക്കാനുള്ള പ്രവണതയെ സ്വാഭാവികമായും കുറയ്ക്കുന്നു.

നെഞ്ചെരിച്ചില്‍ തടയുന്നു: എന്ത് ഭക്ഷണം കഴിച്ചാലും തുടര്‍ന്ന് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍  ഭക്ഷണത്തിന് ശേഷം  ചെങ്കദളി കഴിയ്ക്കുന്നത് ഉത്തമമാണ്.   ചെങ്കദളി കഴിയ്ക്കുന്നത് കൊണ്ട് നെഞ്ചെരിച്ചില്‍  ഇല്ലാതാവുന്നു

മൂലക്കുരുവിന് ശമനം:  മൂലക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് ചെങ്കദളി.  സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നത് മൂലക്കുരുവിനെ ഇല്ലാതാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News