Ajwain Benefits: അയമോദകം രാത്രിയിൽ കഴിക്കൂ, ലഭിക്കും ഈ 3 ഗുണങ്ങൾ
Ajwain Benefits: അയമോദകത്തിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പ് അയമോദകം കഴിക്കുന്നത് പലതരത്തിലുള്ള പ്രശ്‌നങ്ങളും തരണം ചെയ്യാൻ സഹായിക്കും.
Ajwain Benefits: നമ്മുടെ അടുക്കളയിൽ അത്തരം നിരവധി കാര്യങ്ങൾ ഉണ്ട് അതിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളും (Health Issues) തരണം ചെയ്യാനാകും. ഇവയിൽ ഒന്നാണ് അയമോദകം. അയമോദകം പച്ചക്കറികളിലോ അല്ലെങ്കിൽ കഷായത്തിലോ ഒക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലർ അയമോദകത്തിന്റെ വെള്ളം (Ajwain Water Benefits) അല്ലെങ്കിൽ ചായ കുടിക്കാറുണ്ട്. എന്നാൽ നിങ്ങൾക്കറിയാമോ രാത്രി ഉറങ്ങുന്നതിന് മുമ്പ് അയമോദകത്തിന്റെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുമെന്നത്.
Also Read: Immunity Booster Foods: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്നുമുതൽ ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
1 നടുവേദനയിൽ നിന്നുള്ള ആശ്വാസം (Relief from back pain)
നടുവേദനയുണ്ടെങ്കിൽ നിങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് അയമോദക വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നത് നടുവേദനയ്ക്ക് ആശ്വാസം നൽകും. ഇതിനായി നിങ്ങൾ ആദ്യം അയമോദകം നന്നായി വറുത്തെടുക്കണം. ശേഷം അയമോദകം ചവച്ചരച്ചിറക്കുക ശേഷം വെള്ളം കുടിക്കുക. ഇതുകൂടാതെ അയമോദക വെള്ളം കുടിക്കുന്നതും നടുവേദനയ്ക്ക് ശമനമുണ്ടാക്കും.
Also Read: Onion Peels Benefits: 'ഉള്ളിത്തൊലി' വലിച്ചെറിയണ്ട കേട്ടോ, നിരവധി ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്! അറിയാം
2 മലബന്ധ പ്രശ്നങ്ങളിൽ നിന്നും മോചനം (Relief from constipation)
മലബന്ധ പ്രശ്‌നത്തെ മറികടക്കാൻ അയമോദകം വളരെ ഉപയോഗപ്രദമാണ്. അതിനായി അയമോദകം നന്നായി വറുത്തെടുത്ത ശേഷം ചവച്ചരച്ച് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കൂടി കുടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങൾ മാത്രമല്ല വയറ്റിലെ മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയും.
Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..!
3 ഉറക്കമില്ലായ്മയിൽ നിന്നുള്ള മോചനം (Relief from insomnia)
ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്ന സമ്മർദ്ദം കാരണം ആളുകൾക്ക് പലപ്പോഴും ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്. ഇത്തരക്കാർ രാത്രി ഉറങ്ങുന്നതിന് മുമ്പ് അയമോദകം കഴിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്കും ആശ്വാസം ലഭിക്കും. ഇത് കഴിക്കുന്നതിലൂടെ മനസ്സ് ശാന്തമാകും മാത്രമല്ല നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...