ഇന്ത്യയിൽ വെജിറ്റേറിയാലും നോൺ വെജിറ്റേറിയൻ ആയാലും ഭക്ഷണം വളരെ സ്വാദിഷ്ടമായി കഴിക്കുന്നവരാണ് ഉള്ളത്. ഇത് തയ്യാറാക്കാനായി മിക്കവാറും എല്ലാ അടുക്കളയിലും ഉള്ളി ഉപയോഗിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ ഉള്ളി ഉപയോഗിക്കുമെങ്കിലും അതിന്റെ തൊലി കളയുകയാണ് പതിവ്. ഉള്ളി പോലെ തന്നെ ഇതിന്റെ തൊലിയും വളരെ ഉപയോഗപ്രദമാണെന്ന് പലർക്കും അറിയില്ല എന്നതാണ് ഇതിന് കാരണം. ഉള്ളി തൊലികൾ എന്തിനൊക്കെവേണ്ടി നമുക്ക് ഉപയോഗിക്കാമെന്ന് അറിയാം..
നിങ്ങൾക്ക് പൂന്തോട്ടപരിപാലനം ഇഷ്ടമാണെങ്കിൽ ചെടികളുടെ നല്ല വളർച്ചയ്ക്ക് നിങ്ങൾ തീർച്ചയായും വിപണിയിൽ നിന്ന് വളങ്ങൾ വാങ്ങും അല്ലെ. എന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ ഉള്ളിയുടെ തൊലി ഉപയോഗിച്ച് വീട്ടിൽ തന്നെ പൊട്ടാസ്യം അടങ്ങിയ കമ്പോസ്റ്റ് തയ്യാറാക്കാം. അതിന്റെ സഹായത്തോടെ ചെടികൾ വേഗത്തിൽ വളരും. അതിനായി ഉള്ളി തൊലി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതിനു പകരം പകുതി മണ്ണ് നിറച്ച ചെടിച്ചട്ടിയിൽ ശേഖരിക്കുക ശേഷം ഇതിൽ ഇടയ്ക്കിടെയ്ക്ക് വെള്ളം നനയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ കുറച്ച് ദിവസത്തിനുള്ളിൽ ഉള്ളി തൊലികളിൽ നിന്ന് കമ്പോസ്റ്റ് തയ്യാറാകും. അത് നിങ്ങൾക്ക് വളമായി ഉപയോഗിക്കാൻ കഴിയും.
പലപ്പോഴും ദിവസം മുഴുവനും ജോലി ചെയ്തിട്ടും ഒരു വ്യക്തിക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാറില്ല. അതുമൂലം സമ്മർദ്ദവും ക്ഷീണവും ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടുന്നതിന് രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ഉള്ളി തൊലികൊണ്ടുള്ള ഒരു ചായ തയ്യാറാക്കി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തിനും മനസ്സിനും പേശികൾക്കും വിശ്രമം ലഭിക്കുകയും നന്നായി ഉറക്കം ലഭിക്കുകയും ചെയ്യും.
സവാള ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇതിന്റെ ഉപയോഗം ചൊറിച്ചിലിന് ആശ്വാസം നൽകും. ഉള്ളി തൊലികളിൽ ആന്റി ഫംഗൽ ഗുണങ്ങൾ കാണപ്പെടുന്നു. ഇത് അത്‌ലറ്റ്‌സ് ഫൂട്ട് എന്നറിയപ്പെടുന്ന ചർമ്മത്തിലെ ചൊറിച്ചിൽ പോലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് ഗുണം ചെയ്യും. അതിനായി ഉള്ളി തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് വെള്ളം പകുതിയാക്കുക ശേഷം ആ വെള്ളം തണുപ്പിച്ച് ഒരു കുപ്പിയിൽ നിറയ്ക്കുക. ഇനി ഈ വെള്ളം ദിവസവും ചർമ്മത്തിൽ പുരട്ടുക. ഇത് രോഗബാധിത സ്ഥലത്തെ ചൊറിച്ചിൽ പ്രശ്നത്തിൽ നിന്ന് ആശ്വാസം നൽകും.
കാലുവേദനയും പേശിവലിയുമൊക്കെ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉള്ളി തൊലിയിൽ നിന്ന് തയ്യാറാക്കിയ ചായ കുടിക്കുന്നത് നല്ലതായിരിക്കും. ഇതിനായി ഉള്ളി തൊലി 1 ഗ്ലാസ് വെള്ളത്തിൽ ഇട്ടു 15 മിനിറ്റ് തിളപ്പിക്കുക, അതിനുശേഷം വെള്ളം ഫിൽട്ടർ ചെയ്യുക. നിങ്ങൾക്ക് വേണമെങ്കിൽ ഉള്ളി തൊലികളിൽ നിന്ന് തയ്യാറാക്കിയ ചായയുടെ രുചി വർദ്ധിപ്പിക്കാൻ അൽപം തേൻ ചേർക്കാം. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉള്ളി തൊലി കൊണ്ടുള്ള ചായ കുടിക്കുന്നത് കാലുകളിലെ വേദനയ്ക്കും മലബന്ധത്തിനും ആശ്വാസം നൽകുന്നു.
നിങ്ങളുടെ മുടി മനോഹരവും ആകർഷകവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉള്ളി തൊലി ഉപയോഗിച്ച് പ്രകൃതിദത്തമായി മുടിയുടെ നിറം തയ്യാറാക്കാം. ഇതിനായി ഉള്ളി തൊലി വെള്ളത്തിൽ ഇട്ടു ഏകദേശം 1 മണിക്കൂർ തിളപ്പിക്കുക അതിനുശേഷം രാത്രി മുഴുവൻ തണുക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ആ വെള്ളം അരിച്ചെടുത്ത് മുടിയിൽ ഒരു ഹെയർ ഡൈ പോലെ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ഇതിനുശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. ശേഷം നിങ്ങളുടെ ചെറി ചുവപ്പ് നിറമാകും. നിങ്ങൾക്ക് ഒന്നുകൂടി ഇരുണ്ട നിറം ലഭിക്കണമെങ്കിൽ എല്ലാ ആഴ്ചയും രീതി ആവർത്തിക്കുക.
മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഉള്ളി തൊലികൾ ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ വളർച്ച വർദ്ധിപ്പിക്കാൻ കഴിയും, ഇതിനായി നിങ്ങൾ വെള്ളത്തിൽ തൊലികൾ തിളപ്പിക്കേണ്ടിവരും. ഇതിനുശേഷം ആ വെള്ളത്തിൽ മുടി കഴുകുക. ഇത് ചെയ്യുന്നതിലൂടെ മുടി വേഗത്തിൽ വളരുകയും താരൻ പ്രശ്നവും അവസാനിക്കുകയും ചെയ്യും. വാസ്തവത്തിൽ സൾഫറിന്റെ അളവ് ഉള്ളിയിലും അതിന്റെ തൊലികളിലും കാണപ്പെടുന്നു, ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ഉള്ളി തൊലിയിൽ നിന്ന് തയ്യാറാക്കുന്ന വെള്ളം പതിവായി ഉപയോഗിക്കുന്നത് മുടി കറുപ്പും കട്ടിയുള്ളതുമാക്കുന്നു.
കാലാവസ്ഥ മാറുന്നതനുസരിച്ച് ആളുകൾക്ക് പലപ്പോഴും ചുമ, ജലദോഷം, വൈറൽ എന്നിവ പിടിപെടുന്നു. ഇതിന് ഉള്ളിത്തൊലികൾ വളരെ ഫലപ്രദമാണ്. വൈറ്റമിൻ-സി ഉള്ളി തൊലികളിൽ ധാരാളമായി കാണപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വൈറൽ രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഭക്ഷണപ്രേമികൾ ഇതിനെ ഒരു മോശം പരീക്ഷണം എന്ന് വിളിക്കാമെങ്കിലും ഇതിന്റെ ഗുണങ്ങൾ സ്വയം അറിയുമ്പോൾ നിങ്ങൾക്കും ഇത് പരീക്ഷിക്കാൻ താൽപ്പര്യമുണ്ടാകാം. നിങ്ങൾക്ക് ചായ ഇഷ്ടമാണെങ്കിൽ ദിവസത്തിൽ ഒരിക്കൽ ഉള്ളി തൊലിയുടെ ചായ (Onion Peel Tea) കുടിക്കാൻ മറക്കരുത്. ശരിക്കും പറഞ്ഞാൽ വിറ്റാമിൻ എ ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങൾ ഉള്ളി തൊലികളിൽ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ഇതുകൂടാതെ ഉള്ളി തൊലികളിൽ നിന്ന് ഉണ്ടാക്കുന്ന ചായ പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുകയും പുതിയ ചർമ്മകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഉള്ളി തൊലി കൊണ്ടുണ്ടാക്കിയ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം മുമ്പത്തേതിനേക്കാൾ കൂടുതൽ വ്യക്തവും തിളക്കമുള്ളതുമാവും.