Immunity Booster Foods: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്നുമുതൽ ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

Immune-Boosting Foods: പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക്  ഉപയോഗപ്രദമാകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് വിദഗ്ധർ പറയുന്നത് നോക്കാം... 

Written by - Ajitha Kumari | Last Updated : Feb 5, 2022, 08:41 PM IST
  • പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്നുമുതൽ ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • ചില കാര്യങ്ങൾ കൂടി ഭക്ഷണത്തിൽ ചേർക്കുന്നത് പ്രതിരോധശേഷി ശക്തമാക്കുന്നതിന് കൂടുതൽ സഹായിക്കും
  • പപ്പായയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്
Immunity Booster Foods: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്നുമുതൽ ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

Immune-Boosting Foods: രാജ്യത്ത് കൊറോണ ബാധ വ്യാപിക്കാൻ തുടങ്ങിയതു മുതൽ ഈ പകർച്ചവ്യാധി ഒഴിവാക്കാൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നുണ്ട്. അതിന്റെ ഫലമായി ആളുകൾ ആവശ്യമായ വ്യായാമം (Exercise for Immunity), പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ എന്നിവ അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി ഭക്ഷണത്തിൽ ചേർക്കുന്നത് പ്രതിരോധശേഷി ശക്തമാക്കുന്നതിന് കൂടുതൽ സഹായിക്കും. അത് എന്തൊക്കെയാണെന്ന് അറിയാം. 

Also Read: Onion Peels Benefits: 'ഉള്ളിത്തൊലി' വലിച്ചെറിയണ്ട കേട്ടോ, നിരവധി ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്! അറിയാം 

1 - പപ്പായ (papaya)

പപ്പായയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കാൻ മാത്രമല്ല പപ്പായയ്ക്കുള്ളിൽ കാണപ്പെടുന്ന പൊട്ടാസ്യം, വിറ്റാമിൻ ബി, ഫോളേറ്റ് എന്നിവ ശരീരത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് (How To Boost Immunity) ഇത് ഉപയോഗപ്രദമാകും.

2 - ബദാം (almonds)

ബദാം ചൂടുള്ളതാണ്.  അതേസമയം ബദാമിനുള്ളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമാക്കുന്നതിന് മാത്രമല്ല ഭക്ഷണത്തിൽ ബദാം ചേർക്കുന്നത് ശരീരത്തിലെ പല പ്രശ്‌നങ്ങളെയും മറികടക്കാൻ സഹായിക്കും.

Also Read: Benefits of Almonds: ബദാം പോഷകങ്ങളുടെ കലവറ, എങ്ങിനെ കഴിയ്ക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

3 - തൈര് (curd)

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് തൈര് നിങ്ങളെ വളരെയധികം സഹായിക്കും. തൈരിനുള്ളിൽ വിറ്റാമിൻ ഡി ഉണ്ട്.  ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ഉപയോഗപ്രദമാകും. എന്നാൽ ഭക്ഷണത്തിൽ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പല ഫ്‌ളെവറുകളിൽ ലഭിക്കുന്ന കഴിക്കരുത് എന്നത് ശ്രദ്ധിക്കുക.

4 - ചീര (spinach)

ചീര അല്ലെങ്കിൽ പാലക്കിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ beta-carotene, ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രതിരോധശേഷി വർധിപ്പിക്കാം. ചീര നിങ്ങൾക്ക് തോരനായോ കറിയായോ അല്ലെങ്കിൽ ജ്യൂസ് ആയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  

Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..! 

5 - നെല്ലിക്ക (Amla)

നെല്ലിക്കയ്ക്കുള്ളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തി തന്റെ ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുകയാണെങ്കിൽ അത് പ്രതിരോധശേഷി ശക്തിപ്പെടുത്തും. നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ജാം, നെല്ലിക്ക ചമ്മന്തി, നെല്ലിക്ക ജ്യൂസ് തുടങ്ങിയവ ചേർക്കാം. 

(ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ള രോഗികൾ ഡോക്ടറുടെ ഉപദേശം കൂടാതെ ഇവ ഉപയോഗിക്കരുത്)

Trending News