Best Oil for Hair Growth: ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. സാധാരണ ചർമ്മ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഒരു ഉത്തമ പരിഹാരമായി ആവണക്കെണ്ണ ഉപയോഗിച്ച് വരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2024: ഗ്രഹങ്ങളുടെ അധിപൻ ഈ രാശിക്കാരുടെ മേല്‍ ഭാഗ്യം വര്‍ഷിക്കും!! സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉറപ്പ്  
 
ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട് 


Also Read: Bizarre News: സ്വന്തം സഹോദരനെ വിവാഹം കഴിച്ച് വിവാഹിതയായ യുവതി!! കാരണം കേട്ടാല്‍ ആരും ഞെട്ടും 
 
ചർമ്മവും മുടിയുമായി ബന്ധപ്പെട്ട ഒട്ടു നിരവധി പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി പുരാതന കാലം മുതൽ ആവണക്കെണ്ണ ഉപയോഗിച്ച് വരുന്നു. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ചർമ്മത്തിന് തിളക്കം നൽകുന്നതുമായ ഒരു ഔഷധമാണ് ഇത്. വിറ്റാമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പുഷ്ടമായ ആവണക്കെണ്ണ മുടി കൊഴിച്ചിൽ, മുടിയുടെ അകാല നര, ശിരോചർമ്മത്തിലെ പ്രശ്‌നങ്ങൾ എന്നിവയെ ചെറുക്കുകയും, മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ചർമ്മത്തിള്‍ ഉണ്ടാകുന്ന കരുവാളിപ്പ്, നിറവ്യത്യാസം, മുഖക്കുരു, ചർമ്മത്തിന്‍റെ അകാല വാർദ്ധക്യം എന്നീ പ്രശ്നങ്ങൾക്ക് ആവണക്കെണ്ണ ഒരു ഉത്തമ പരിഹാര മാർഗ്ഗമാണ്. 


താരനും മുടി കൊഴിച്ചിലും  അകറ്റാന്‍ ഒരു ഉത്തമ ഔഷധമാണ്  ആവണക്കെണ്ണ.  മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ ​ഗുണം ചെയ്യും.  


ആവണക്കെണ്ണയും അൽപം ഇഞ്ചി നീരും  ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ശേഷം 15 മിനിറ്റ് നന്നായി മസാജ് ചെയ്യുക. പിന്നീട് ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഇത് ആവര്‍ത്തിയ്ക്കുന്നത്‌ താരൻ അകറ്റാൻ സഹായിക്കും. 


ആവണക്കെണ്ണയും ബദാം ഓയിലും ചേര്‍ന്ന മിശ്രിതം താരനും മുടി കൊഴിച്ചിലും അകറ്റാന്‍ സഹായകമാണ്. രണ്ട് ടീസ്പൂൺ ബ​ദാം ഓയിലും ആവണക്കെണ്ണയും നന്നായി മിക്സ് ചെയ്ത് ചേർത്ത് തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റാനും താരൻ അകറ്റാനും സഹായിക്കും. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് ആവര്‍ത്തിയ്ക്കാം. 


അൽപം കറ്റാർവാഴ ജെല്ലും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക.ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും ഇത് വളരെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് ദിവസം ഇത് പുരട്ടാം.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.