Mars Transit 2024: ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിയ്ക്കുന്നത്. കൂടാതെ, ചൊവ്വയെ ഊർജത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. യുവത്വവും ഊർജ്ജം തമ്മില്‍ ബന്ധമുണ്ട്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഊര്‍ജ്ജം നിറഞ്ഞ സമയമാണ് യുവാവസ്ഥ എന്ന് പറയുന്നത്. അതിനാല്‍ ചൊവ്വയുടെ സ്വാധീനം യുവാക്കളില്‍ ഏറെ പ്രകടമാണ്.
എല്ലാ മാസവും ചില വലിയ ഗ്രഹങ്ങൾ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 23 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ, മീനരാശിയിൽ സംക്രമിക്കും.
ജ്യോതിഷം അനുസരിച്ച്, ഏപ്രിൽ 23 ന് ചൊവ്വ അതിന്റെ രാശിചക്രം മാറുകയാണ്. അതായത്, ചൊവ്വ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കുന്നു. നിലവിൽ കുംഭ രാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ ഏപ്രില്‍ മാസത്തില്‍ മീനരാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ സംക്രമത്തിന്റെ പ്രഭാവം 4 രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് അടിപൊളി നേട്ടങ്ങൾ സമ്മാനിക്കും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്ന് നോക്കാം...
ഇടവം രാശി (Taurus Zodiac Sign) ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ജോലിസ്ഥലത്ത് നല്ല സ്വാധീനം ചെലുത്തും. ഈ കാലയളവിൽ, ഇടവം രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇൻക്രിമെന്റ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത്, ഇടവം രാശിക്കാർക്ക് അവാർഡുകൾ, പ്രമോഷനുകൾ മുതലായവ ലഭിക്കും. വ്യവസായികൾക്കും ഈ സമയം അനുകൂലമാണ്. തിയ ഭൂമി, വാഹനം മുതലായവ വാങ്ങാന്‍ അവസരം ലഭിക്കും, നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നല്ല സമയമാണ്. എന്നാൽ ഈ സമയത്ത് കുട്ടികളെ സൂക്ഷിക്കുക, അവരെ ശാസിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത് ഗുണം ചെയ്യും.
മിഥുനം രാശി (Gemini Zodiac Sign) ഈ സമയത്ത്, മിഥുനം രാശിക്കാർക്ക് പിതാവിന്റെ പിന്തുണ ലഭിക്കും. ജോലിക്കാര്‍ക്ക് മേലധികാരിയിൽ നിന്ന് പിന്തുണ ലഭിക്കും. സർക്കാര്‍ ജോലിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. ഈ രാശിക്കാർക്ക് പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ധ്യാനിക്കുന്നത് ഗുണം ചെയ്യും.
തുലാം രാശി (Libra Zodiac Sign) മീനരാശിയിലെ ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാർക്ക് ഏറെ അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് തുലാം രാശിക്കാർക്ക് പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് അംഗീകാരവും സാമ്പത്തിക നേട്ടവും പ്രമോഷനും ലഭിക്കും. ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ആരോഗ്യം മെച്ചപ്പെടും. ശത്രുക്കള്‍ പരാജയപ്പെടും. ശനിയാഴ്ച പ്രായമായവർക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുക, വൃദ്ധസദനത്തിൽ സേവനം ചെയ്യുന്നത് പല പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നൽകും.
മകരം രാശി (Capricorn Zodiac Sign) ചൊവ്വയുടെ സംക്രമണം ഈ രാശിചിഹ്നത്തിലുള്ള ആളുകൾക്ക് ഗുണം ചെയ്യും. ഈ സമയത്ത്, ഈ രാശിക്കാര്‍ സാമൂഹിക മേഖലയില്‍ വിജയം നേടും. ചെറിയ യാത്രകൾ നടത്തുകയോ ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. നിങ്ങൾ പുതിയ എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയം ഉത്തമമാണ്. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂലമായ സമയമാണ്. ഈ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ ചുവന്ന പൂക്കൾ അർപ്പിക്കുക. വൈകാതെ നേട്ടമുണ്ടാകും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)