രാജ്യത്ത് കോവിഡിനൊപ്പം  ഭീതി പടര്‍ത്തി പക്ഷിപ്പനി കൂടി  വ്യാപിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ സംസ്ഥാനങ്ങളില്‍  ഇതിനോടകം   പക്ഷിപ്പനി  (Bird flu) റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.   


എന്നാല്‍, മാംസാഹാരികളെ  (non-vegetarian) സംബന്ധിച്ചിടത്തോളം പക്ഷിപ്പനി പടരുന്നത്‌ ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്.   അതേസമയം, ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത  മുട്ട, (Egg) കോഴിയിറച്ചി  (Chicken) എന്നിവ ഭക്ഷ്യയോഗ്യമാണെന്നുമാണ്  മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.  എന്നാല്‍,  ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും നിര്‍ബന്ധമായും  ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.


പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍  മുട്ടയും കോഴിയിറച്ചിയും കഴിക്കുന്നത്‌ സുരക്ഷിതമാണോ? ലോകാരോഗ്യസംഘടന  (World Health Organisation - WHO) പറയുന്നത് ശ്രദ്ധിക്കൂ...


ശരിയായി വേവിച്ച  കോഴിയിറച്ചിയും  മുട്ടയും  കഴിക്കാൻ സുരക്ഷിതമാണെന്നാണ്   യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും  (UN Food and Agriculture Organization - FAO) ലോകാരോഗ്യ സംഘടനയും (WHO) ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ  പറയുന്നത്.


എന്നിരുന്നാലും,  പക്ഷിപ്പനി ബാധിച്ച വിഭാഗവുമായി ഭക്ഷണ ശൃംഖലയ്ക്ക് സമ്പര്‍ക്കം ഉണ്ടാവാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 


വളര്‍ത്തു പക്ഷികളില്‍  ഏവിയൻ ഇൻഫ്ലുവൻസ (avian influenza) പടർന്നുപിടിക്കാത്ത പ്രദേശങ്ങളിൽ, കോഴി അല്ലെങ്കിൽ കോഴി ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയോ ഉപഭോഗത്തിലൂടെയോ  വൈറസിന് ഇരയാകാൻ സാധ്യതയില്ല.


പാചകം ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കണം.  കോഴിയിറച്ചി പാചകം ചെയ്യുമ്പോള്‍ 70 ഡിഗ്രി സെൽഷ്യസിനു മുകളിലോ അതിലധികമോ, ഊഷ്മാവില്‍ പാകം ചെയ്യണം.   ഉയര്‍ന്ന താപനിലയില്‍ H5N1 വൈറസിന് നിലനില്‍ക്കാന്‍ സാധിക്കില്ല. 


പാകം ചെയ്യുമ്പോഴും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.  പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. ആശങ്കപ്പെടേണ്ടതില്ല എങ്കിലും  പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം. 


Also read: Bird Flue: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം


ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും  പിന്നീട്  ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക