ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചായകളിൽ ഒന്നാണ് കട്ടൻ ചായ. തലവേദനയെ ശമിപ്പിക്കുന്നതിന് കട്ടൻ ചായ മികച്ചതാണെന്ന് ഭൂരിഭാ​ഗം ആളുകൾക്കും അറിയാം. മറ്റ് നിരവധി ​ഗുണങ്ങളും കട്ടൻചായ നൽകുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, പാർക്കിൻസൺ രോഗം, വിഷാദം, ഡിമെൻഷ്യ, സ്ട്രോക്ക് എന്നിവ ഒഴിവാക്കുന്നു. പുതിയ ഗവേഷണമനുസരിച്ച്, പതിവായി കട്ടൻ ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും കട്ടൻ ചായ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ


ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, കട്ടൻ ചായ മികച്ചതാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ തേഫ്‌ലാവിൻ സഹായിക്കുന്നു. റെഡ് വൈൻ, ഡാർക്ക് ചോക്ലേറ്റ്, ബദാം എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ഫ്ലേവനോയ്ഡുകളും ഹൃദ്രോഗ സാധ്യത എട്ട് ശതമാനം കുറയ്ക്കുന്നു. പഠനങ്ങൾ അനുസരിച്ച്, പതിവായി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദയ സംബന്ധമായ അസുഖം (ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക്) എന്നിവ ഉണ്ടാകാനുള്ള സാധ്യത, ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത എന്നിവ കുറയ്ക്കും.


കുടലിന്റെ ആരോഗ്യം: രോഗപ്രതിരോധ സംവിധാനത്തിന്റെ ഭൂരിഭാഗവും കോടിക്കണക്കിന് സൂക്ഷ്മാണുക്കളും നിങ്ങളുടെ കുടലിൽ വസിക്കുന്നു. ബ്ലാക്ക് ടീയിലെ പോളിഫെനോളുകളും ആൻറി ബാക്ടീരിയൽ സംയുക്തങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.


ഫോക്കസ് മെച്ചപ്പെടുത്തുന്നു: കാപ്പിയോളം ഇല്ലെങ്കിലും കട്ടൻ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. എൽ-തിയനൈൻ ഒരു അമിനോ ആസിഡാണ്, അതും കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നു. ഇവ ശ്രദ്ധയും ജാഗ്രതയും വർധിപ്പിക്കുന്നു. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ കട്ടൻ ചായ സഹായിക്കുന്നുവെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തി.


ALSO READ: എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ


കാൻസർ സാധ്യത കുറയ്ക്കുന്നു: കാൻസർ കോശങ്ങളുടെ വളർച്ചയെ നശിപ്പിക്കാൻ സഹായിക്കുന്ന പോളിഫെനോൾസ് ബ്ലാക്ക് ടീയിൽ അടങ്ങിയിട്ടുണ്ട്. കട്ടൻ ചായ കുടിക്കുന്നത് കാൻസറിനെ ഇല്ലാതാക്കില്ലെങ്കിലും, കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ചായ കുടിക്കുന്നത് ഓറൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.


പ്രമേഹ നിയന്ത്രണം: അധികം മധുരം ചേർക്കാത്ത ബ്ലാക്ക് ടീ രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണത്തിന് തൊട്ടുപിന്നാലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ ബ്ലാക്ക് ടീ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.