കുട്ടികളിലെ രക്താർബുദം: ലോകമെമ്പാടുമുള്ള കൗമാരക്കാരിലും കുട്ടികളിലും കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാൻസറാണ് ചൈൽഡ്ഹുഡ് ലുക്കീമിയ അല്ലെങ്കിൽ ബ്ലഡ് കാൻസർ. രോഗനിർണ്ണയവും കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതും ഒരാളുടെ വളരെ പ്രധാനമാണെങ്കിലും മുതിർന്നവരേക്കാൾ കുട്ടികൾ വേ​ഗത്തിലുള്ള ചികിത്സകളോട് കൂടുതൽ പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ബ്ലഡ് കാൻസർ, ബ്ലഡ് കാൻസർ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?


അന്താരാഷ്ട്ര കാൻസർ ഓർഗനൈസേഷൻ വ്യക്തമാക്കുന്നത് പോലെ, വെളുത്ത രക്താണുക്കളെ ബാധിക്കുന്ന കാൻസറാണ് രക്താർബുദം. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് വെളുത്ത രക്താണുക്കൾ. ഈ കോശങ്ങളെ കാൻസർ ബാധിക്കുമ്പോൾ, അസ്ഥിമജ്ജയിൽ അസാധാരണമായ വെളുത്ത കോശങ്ങൾ രൂപം കൊള്ളുന്നു. അത് രക്തത്തിലൂടെ സഞ്ചരിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യമുള്ള കോശങ്ങൾ കുറയുമ്പോൾ, അണുബാധയും രോഗങ്ങളും വർധിക്കുകയും ശരീരം ദുർബലമാകുകയും ചെയ്യുന്നു. കുട്ടികളും കൗമാരക്കാരും ഇത്തരം അണുബാധകളെ ചെറുക്കാൻ മുതിർന്നവരേക്കാൾ ശക്തരാണെന്ന് കണക്കാക്കപ്പെടുന്നു. കാൻസർ ചികിത്സകളോട് ചെറുപ്പക്കാരുടെയും കുട്ടികളുടെയും ശരീരം മികച്ച പ്രതികരണം നടത്തുന്നു.


ALSO READ: Sickle Cell Anemia: സിക്കിൾ സെൽ അനീമിയ കുട്ടികളെയും കൗമാരക്കാരെയും സ്ട്രോക്കിലേക്ക് നയിക്കുന്നുവെന്ന് സിഡിസി റിപ്പോർട്ട്


കുട്ടികളിലെ ബ്ലഡ് കാൻസർ: അപകട ഘടകങ്ങൾ


കുടുംബത്തിൽ രക്താർബുദം ബാധിച്ചവർ ഇതിനകം ഉണ്ടെങ്കിൽ കുട്ടികളിൽ കാൻസറിനുള്ള സാധ്യത വർധിക്കുന്നു. ഇതിനെ ലി-ഫ്രോമേനി സിൻഡ്രോം എന്ന് വിളിക്കുന്നു, അതായത് 'പാരമ്പര്യ കാൻസർ സാധ്യത'. രോഗം ബാധിച്ച ജീനുകളുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുന്നു. കുട്ടി മുമ്പ് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷൻ തെറാപ്പിക്ക് വിധേയനായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ബെൻസീൻ പോലുള്ള രാസവസ്തുക്കളുടെ അമിതമായ ഉപയോഗത്തിന് വിധേയമായിട്ടുണ്ടെങ്കിൽ, രക്താർബുദം ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.


കുട്ടികളിൽ ബ്ലഡ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


മിക്ക കുട്ടികളും ലുക്കീമിയ ബാധയിൽ അസാധാരണമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. ഇത് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. കൂടാതെ പ്രതിരോധശേഷി കുറഞ്ഞ ആർക്കും അനുഭവപ്പെടുന്നതെല്ലാം ലുക്കീമിയ ബാധിതരിലും കാണപ്പെടുന്നു.


അമിതമായ ക്ഷീണം: കുട്ടിക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലോ മറ്റ് കുട്ടികളുമായി കളിക്കുമ്പോൾ പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിലോ ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതിന്റെ ലക്ഷണമാകാം. കുട്ടിക്ക് ആയാസമുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും എപ്പോഴും ബലഹീനത അനുഭവപ്പെടുന്നുണ്ടെന്നും കാണുകയാണെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തേണ്ടതാണ്.


ALSO READ: Common Cold vs Flu: ജലദോഷവും പനിയും എങ്ങനെ തിരിച്ചറിയാം? ശരീരത്തെ കൂടുതൽ മോശമായി ബാധിക്കുന്നത് ഏത്?


രക്തസ്രാവം അല്ലെങ്കിൽ ചതവ്: കുട്ടിയുടെ ശരീരത്തിൽ ഇടയ്ക്കിടെ പരിക്കുകൾ ഉണ്ടാകുകയും ഇവ തനിയെ വേ​ഗത്തിൽ സുഖപ്പെടുന്നവയും ദീർഘനാൾ കൊണ്ട് സുഖപ്പെടുന്നവയുമായി കാണപ്പെടുകയാണെങ്കിൽ പരിശോധന നടത്തണം. കുട്ടിയിൽ രക്തസ്രാവം കാണപ്പെടുകയാണെങ്കിലും ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.


അണുബാധയും പനിയും: കുട്ടികളിലും മുതിർന്നവരിലും എല്ലാത്തരം കാൻസറുകളിലും ഒരു സാധാരണ ലക്ഷണമാണ് അണുബാധയും പനിയും. നിരന്തരം പനി അനുഭവപ്പെടുകയും കുട്ടികളിൽ പനി ദീർഘകാലമായി നിൽക്കുകയും ചെയ്യുന്നുവെങ്കിൽ, കൂടുതൽ പരിശോധനകൾ തേടേണ്ട സമയമാണിത്. സാധാരണ മരുന്നുകളിലൂടെ ഭേദമാകാത്ത പതിവ് അണുബാധകളും പനിയും തുടർച്ചയായി ഡോക്ടറെ സന്ദർശിക്കേണ്ട സാഹചര്യവും ഉണ്ടാകുകയാണെങ്കിൽ ഉടനെ പരിശോധന നടത്തേണ്ടതാണ്.


ശ്വാസതടസം, ചുമ: ശ്വാസകോശ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇല്ലാതെ തന്നെ ഇടയ്ക്കിടെയോ തുടർച്ചയായോ ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. രക്താർബുദത്തിനെതിരെ പോരാടുന്ന ഒരു കുട്ടിക്ക് സാധാരണമല്ലാത്ത മറ്റ് ലക്ഷണങ്ങളും ഉണ്ട്. മോണപ്രശ്‌നങ്ങൾ, ശരീരത്തിലെ ചുണങ്ങുകൾ, വേ​ഗത്തിൽ ശരീരഭാരം കുറയുന്നത്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നീർവീക്കം, സന്ധി വേദന, മലബന്ധം, തലവേദന, സ്ഥിരമായ ഛർദ്ദി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു നല്ല ജീവിതശൈലി നയിക്കുകയും നിങ്ങളുടെ കുട്ടിക്കായി ആരോഗ്യകരമായ ജീവിതശൈലി ആസൂത്രണം ചെയ്യുകയുമാണ് ഇന്നത്തെ ഏതൊരു രക്ഷിതാവിന്റെയും മുൻ‌ഗണനയായിരിക്കേണ്ടത്. പ്രത്യേകിച്ചും കോവിഡിന് ശേഷമുള്ള സമയങ്ങളിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.