Sickle Cell Anemia: സിക്കിൾ സെൽ അനീമിയ കുട്ടികളെയും കൗമാരക്കാരെയും സ്ട്രോക്കിലേക്ക് നയിക്കുന്നുവെന്ന് സിഡിസി റിപ്പോർട്ട്

Blood disorders: ചുവന്ന രക്താണുക്കൾ ഡിസ്കുകളുടെ ആകൃതിയിലാണ്. സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് ബാധിക്കുന്നവരിലെ ചുവന്ന രക്താണുക്കൾ ചന്ദ്രക്കല അല്ലെങ്കിൽ അരിവാൾ ആകൃതിയിൽ ആയിത്തീരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 12:44 PM IST
  • കുട്ടികളിലും കൗമാരക്കാരിലും സിക്കിൾ സെൽ അനീമിയ ​ഗുരുതരമായ ആരോ​ഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു
  • സ്ട്രോക്ക്, കിഡ്നി പ്രശ്നങ്ങൾ, ആയുർദൈർഘ്യം കുറയ്ക്കൽ തുടങ്ങിയ ഗുരുതരമായ സങ്കീർണതകളുമായി ഈ രക്ത വൈകല്യം ബന്ധപ്പെട്ടിരിക്കുന്നു
  • സിക്കിൾ സെൽ അനീമിയ ബാധിച്ച കുട്ടികളും കൗമാരക്കാരും കഠിനമായ വേദനയാൽ ബുദ്ധിമുട്ടുന്നു
Sickle Cell Anemia: സിക്കിൾ സെൽ അനീമിയ കുട്ടികളെയും കൗമാരക്കാരെയും സ്ട്രോക്കിലേക്ക് നയിക്കുന്നുവെന്ന് സിഡിസി റിപ്പോർട്ട്

സിക്കിൾ സെൽ അനീമിയ കുട്ടികൾക്കും കൗമാരക്കാർക്കും ഗുരുതരമായ ആരോഗ്യ ഭീഷണിയാണെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഏറ്റവും പുതിയ വൈറ്റൽ സൈൻ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. പാരമ്പര്യ രക്ത വൈകല്യങ്ങളുടെ ഒരു കൂട്ടമായ രോ​ഗം അഥവാ അരിവാൾ രോഗം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ ബാധിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ ആരോഗ്യപ്രശ്‌നത്തെ നേരിടാൻ സ്വീകരിക്കുന്ന ശാസ്ത്രാധിഷ്‌ഠിത പ്രവർത്തനങ്ങളും ഏജൻസിയുടെ വൈറ്റൽ സിഗ്‌നസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളിലും കൗമാരക്കാരിലും സിക്കിൾ സെൽ അനീമിയ ​ഗുരുതരമായ ആരോ​ഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. 'സിക്കിൾ സെൽ' രോഗത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമായ 'സിക്കിൾ സെൽ അനീമിയ' യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആഫ്രിക്കൻ-അമേരിക്കൻ വ്യക്തികളെയാണ് പ്രധാനമായും ബാധിക്കുന്നതെന്ന് വൈറ്റൽ സൈൻസ് ടെലിബ്രീഫിംഗിൽ സിഡിസി ആക്ടിംഗ് പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡെബ്ര ഹൂറി പറയുന്നു. സ്ട്രോക്ക് അല്ലെങ്കിൽ കിഡ്നി പ്രശ്നങ്ങൾ, ആയുർദൈർഘ്യം കുറയ്ക്കൽ തുടങ്ങിയ ഗുരുതരമായ സങ്കീർണതകളുമായി ഈ രക്ത വൈകല്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. ഹൂറി ഒരു എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഫിസിഷ്യൻ എന്ന നിലയിലുള്ള തന്റെ കരിയറിൽ സിക്കിൾ സെൽ അനീമിയ ബാധിച്ച യുവാക്കളെ കുറിച്ച് ഓർമ്മിച്ചു. സിക്കിൾ സെൽ അനീമിയ ബാധിച്ച കുട്ടികളും കൗമാരക്കാരും കഠിനമായ വേദനയാൽ ബുദ്ധിമുട്ടുന്നത് കണ്ടുവെന്ന് അവർ വ്യക്തമാക്കുന്നു.

ALSO READ: Cholera: വിവിധ രാജ്യങ്ങളിൽ വീണ്ടും കോളറ വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

സിക്കിൾ സെൽ അനീമിയ ബാധിച്ച പല കുട്ടികൾക്കും ചികിത്സ ലഭിക്കുന്നില്ലെന്നതും കണ്ടെത്തലുകളിലുണ്ട്. ജനന വൈകല്യങ്ങളും വളർച്ചാ വൈകല്യങ്ങളും സംബന്ധിച്ച സിഡിസിയുടെ നാഷണൽ സെന്റർ ഓഫ് ബ്ലഡ് ഡിസോർഡേഴ്‌സ് വിഭാഗത്തിലെ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ലോറ സ്‌കീവ് ഈ മാസത്തെ വൈറ്റൽ സിഗ്‌നസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് വ്യക്തമാക്കി. കുട്ടികളിലും കൗമാരക്കാരിലും സ്ട്രോക്കിനുള്ള പ്രധാന കാരണം സിക്കിൾ സെൽ അനീമിയയാണ്. എന്നാൽ പല ചെറുപ്പക്കാരായ രോഗികൾക്കും ഈ രോഗം വേ​ഗത്തിൽ തിരിച്ചറിയപ്പെടുകയും ചികിത്സ ലഭ്യമാകുകയും ചെയ്യുന്നില്ലെന്നും ഡോ. സ്കീവ് വിശദീകരിച്ചു. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതക  രോ​ഗമാണ് സിക്കിൾ സെൽ അനീമിയ.

ചുവന്ന രക്താണുക്കൾ ഡിസ്കുകളുടെ ആകൃതിയിലാണ്. സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് ബാധിക്കുന്നവരിലെ ചുവന്ന രക്താണുക്കൾ ചന്ദ്രക്കല അല്ലെങ്കിൽ അരിവാൾ ആകൃതിയിൽ ആയിത്തീരുന്നു. അരിവാൾ ആകൃതിയിലുള്ള ഈ കോശങ്ങൾ ചെറിയ രക്തക്കുഴലുകളിൽ കുടുങ്ങിയാൽ, അവ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും, കഠിനമായ വേദനയാൽ പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. കുട്ടികളിലും കൗമാരക്കാരിലും ഈ രോ​ഗം കാണപ്പെടുന്നുണ്ട്. സിക്കിൾ സെൽ അനീമിയയുടെ സങ്കീർണതകൾ തടയുന്നതിന് "ആരോഗ്യ സംരക്ഷണത്തിലെ വംശീയതയുടെയും അസമത്വങ്ങളുടെയും ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ" ആവശ്യമാണെന്ന് ഡോ. ഹൂറി നിർദ്ദേശിക്കുന്നു.

ALSO READ: Menopause Symptoms And Health Tips: ആർത്തവവിരാമത്തിലെ ആരോ​ഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും

വംശീയത ഒപ്റ്റിമൽ പരിചരണത്തെ തടയുന്നുവെന്നും സിക്കിൾ സെൽ അനീമിയ ഉള്ള നിരവധി ആളുകൾക്ക് അതിനോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഉചിതമായ പരിചരണം ലഭ്യമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഈ വിനാശകരമായ രോഗമുള്ള കുട്ടികളെയും കൗമാരക്കാരെയും പരിചരിക്കുന്നതിനുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആരോഗ്യ സുരക്ഷാ ദാതാക്കൾ, മാതാപിതാക്കൾ, മറ്റ് പരിചരണം നൽകുന്നവർ, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ, സർക്കാർ ഏജൻസികൾ എന്നീ വിഭാ​ഗങ്ങൾക്കെല്ലാം പങ്കുണ്ടെന്നും ഡോ. ഡെബ്ര ഹൂറി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News