Bone Cancer Symptoms: ബോൺ കാൻസർ; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
Bone Cancer Symptoms: അസ്ഥിയുടെ പ്രതലത്തിനകത്തോ പുറത്തോ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്നതാണ് ബോൺ കാൻസർ
മാരകമായ കാൻസർ ബാധിച്ച് ലോകത്ത് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. കോശങ്ങളുടെ അസാധാരണമായ വളർച്ച മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കാൻസർ. ഇത്തരത്തിൽ ഗുരുതരമായ ഒരു കാൻസറാണ് എല്ലുകളിലെ കാൻസർ. അസ്ഥിയുടെ പ്രതലത്തിനകത്തോ പുറത്തോ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്നതാണ് ബോൺ കാൻസർ. ഇത്തരത്തിലുള്ള അർബുദം പ്രധാനമായും പെൽവിസിലോ കൈകാലുകളിലോ നീളമുള്ള അസ്ഥികളിലോ കാണപ്പെടുന്നു.
എല്ലുകളിലെ കാൻസറിന്റെ കാരണങ്ങൾ: എല്ലുകളിലെ കാൻസർ ഒരു അപൂർവ തരം കാൻസറാണ്. ഒരു ശതമാനത്തിൽ താഴെയാണ് ഈ കാൻസർ ബാധിക്കുന്നവരുടെ എണ്ണം. എല്ലുകളിലെ കാൻസറിന് കാരണമാകുന്ന പ്രധാന കാരണങ്ങൾ വയസ്സ്, ഓങ്കോജീനുകൾ സൃഷ്ടിക്കുന്ന ജീൻ മ്യൂട്ടേഷനുകൾ (വൈകല്യങ്ങൾ), കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ വന്ന ചരിത്രമുള്ളവർ, മോശം ജീവിതശൈലി, റേഡിയേഷൻ തെറാപ്പിക്ക് മുൻപ് വിധേയമായവർ എന്നിവയാണ്. വിട്ടുമാറാത്ത ചില ആരോഗ്യപ്രശ്നങ്ങൾ എല്ലുകളിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്.
വേദനയും വീക്കവും: എല്ലുകളിലെ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് നീർവീക്കവും വേദനയും. ഈ വേദന രാത്രിയിൽ കൂടുതൽ വഷളാകുകയും ഉറക്കം നഷ്ടപ്പെടുന്ന വിധത്തിൽ ശരീരത്തെ ബാധിക്കുകയും ചെയ്യും.
ശരീരഭാരം കുറയുന്നത്: പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ ശരീരഭാരം കുറയുന്നത് എല്ലുകളിലെ കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. അത് ഒരിക്കലും അവഗണിക്കരുത്. അസ്ഥികളുടെ ആരോഗ്യം മോശമായതാണ് പെട്ടെന്ന് ശരീരഭാരം കുറയാൻ കാരണമാകുന്നത്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സന്ദർശിച്ച് പരിശോധന നടത്തണം.
കടുത്ത ക്ഷീണം: നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? വിട്ടുമാറാത്ത ആരോഗ്യാവസ്ഥയുടെ, പ്രത്യേകിച്ച് എല്ലുകളിലെ കാൻസറിന്റെ പ്രധാന മുന്നറിയിപ്പ് അടയാളങ്ങളിലൊന്നാണ് ക്ഷീണം. നിങ്ങൾക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
സന്ധികളിലെ വേദന: സന്ധിയിലെ അസാധാരണമായ കാഠിന്യവും നടക്കാനോ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനോ എളുപ്പമല്ലതാകുന്നതും എല്ലുകളിലെ കാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണമാണ്. അത് നിങ്ങൾ അവഗണിക്കരുത്. നിങ്ങൾക്ക് പതിവായി സന്ധി വേദനയും സന്ധികളിൽ കാഠിന്യവും അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധന നടത്തണം.
പനി: എല്ലുകളിലെ അർബുദത്തിന്റെ മറ്റൊരു സാധാരണവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ (അല്ലെങ്കിൽ മറ്റ് ആരോഗ്യ അവസ്ഥകളായി തെറ്റിദ്ധരിക്കപ്പെടുന്ന) മറ്റൊരു ലക്ഷണം പനി ആണ്. സ്ഥിരമായി പനി വരുന്നുണ്ടെങ്കിൽ ജാഗ്രത പുലർത്തണം.
എല്ലിൽ മുഴ: കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് എല്ലുകളിൽ കാൻസർ ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ മുഴകൾ രൂപപ്പെടാൻ ഇടയാക്കും. എല്ലുകളിലെ കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ് എല്ലിന് മുകളിൽ കാണപ്പെടുന്ന മുഴ.
രാത്രിയിൽ അമിത വിയർപ്പ്: രാത്രിയിൽ അമിതമായി വിയർക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമായ എന്തെങ്കിലും സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് സൂചനയാണ്. പെട്ടെന്ന് വിയർക്കാൻ തുടങ്ങുന്ന ഒരാളാണെങ്കിൽ, പ്രത്യേകിച്ച് രാത്രിയിൽ, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിന് ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും സമയബന്ധിതമായ പരിശോധനകൾ നടത്തുകയും വേണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...