New Omicron Variant BQ.1: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തു; ബിക്യു.1 അപകടകാരിയോ? കരുതിയിരിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ

New Omicron Variant BQ.1: ഉത്സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 08:58 AM IST
  • ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങൾ കൂടുതൽ പകർച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്
  • ഈ മ്യൂട്ടേഷനുകൾ കൂടുതൽ വേ​ഗത്തിൽ പടരുന്നതും വാക്സിൻ വഴി ആർജ്ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തിൽ ഭേദിക്കുന്നതുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
New Omicron Variant BQ.1: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തു; ബിക്യു.1 അപകടകാരിയോ? കരുതിയിരിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ

പൂനെ: ഇന്ത്യയിൽ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി അടുത്തിടെ മറ്റൊരു വേരിയന്റായ BF.7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 വേരിയന്റും കണ്ടെത്തിയത്. ഉത്സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ യുഎസിൽ ഒമിക്രോണിന്റെ ബിഎ.5 പടരുന്നതായാണ് റിപ്പോർട്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങൾ കൂടുതൽ പകർച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകൾ കൂടുതൽ വേ​ഗത്തിൽ പടരുന്നതും വാക്സിൻ വഴി ആർജ്ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തിൽ ഭേദിക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ALSO READ: Covid: കോവിഡി‍ന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേരളം

സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, യുഎസിൽ 10 കേസുകളിൽ ഒന്ന് എന്ന വിധത്തിൽ ബിക്യു.1 വ്യാപിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കൽ അഡ്വൈസറും മികച്ച പകർച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി ഈ പുതിയ ബിക്യു ആവിർഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട് മുതൽ ജർമ്മനി വരെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ തരംഗങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ യുഎസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന അണുബാധകളിൽ 5.7 ശതമാനം ബിക്യു.1, ബിക്യു.1.1 എന്നീ വകഭേദങ്ങളാണെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിർണായകമായ വാദങ്ങൾ ഉന്നയിക്കുന്നതിന് കോവിഡിന്റെ പുതിയ മ്യൂട്ടേഷനൊന്നും ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും ബിക്യു.1 മറ്റ് രാജ്യങ്ങളിൽ വാക്സിൻ പ്രതിരോധശേഷിയെ മറികടക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിനാൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ജാ​ഗ്രത പുലർത്തണമെന്നുമാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News