ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. കാരണം നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ലെങ്കിലും ആരോ​ഗ്യ ​ഗുണങ്ങൾ മാത്രം കണക്കിലെടുത്ത് ഇന്ന് മുതൽ ഇത് കഴിച്ച് തുടങ്ങണം. നിങ്ങൾ ദിവസവും നേന്ത്രപ്പഴം കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച രീതിയിൽ ഗുണം ചെയ്യും. ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം


നിങ്ങൾക്ക് ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ ദിവസവും ഒരു നേന്ത്രപ്പഴം കഴിയ്ക്കുക. കാരണം ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.


ALSO READ: പശുവിൻ പാലും പാൽ ഉത്പന്നങ്ങളും കഴിച്ചാൽ അസ്വസ്ഥത തോന്നാറുണ്ടോ? ഇതാകാം കാരണം


എല്ലുകളെ ശക്തിപ്പെടുത്തുന്നു


ഏത്തപ്പഴത്തിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുകയും എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ എല്ലുകൾ ദുർബലമാണെങ്കിൽ, നിങ്ങൾ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കണം.


ബിപി നിയന്ത്രിക്കുന്നു 


നേന്ത്രപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങൾ ഒരു ബിപി രോഗിയാണെങ്കിൽ, നിങ്ങൾ ദിവസവും ഒരു നേന്ത്രപ്പഴം വീതം കഴിക്കണം. അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് പ്രയോജനകരമാണെന്ന് ഉറപ്പാണ്.


കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു


നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രക്തത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണെങ്കിൽ, നിങ്ങൾ ദിവസവും നേന്ത്രപ്പഴം കഴിക്കണം.


ഹൃദയത്തിന് ഗുണം ചെയ്യും


ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പല‍ർക്കും അറിയില്ല. ദിവസവും 2 നേന്ത്രപ്പഴം കഴിച്ചാൽ നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെയിരിക്കും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.