Breakfast Diet for Weight Loss: നിങ്ങൾക്കും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വാർത്ത ഉപകരിക്കും. ഇന്നത്തെ കാലത്ത് തെറ്റായ ഭക്ഷണക്രമം, ട്രൻഷൻ, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ കാരണം ആളുകൾ അമിതവണ്ണത്തിന് ഇരയാകാറുണ്ട്. ഇനി ശരീരഭാരം കൂടി തുടങ്ങിയാൽ പിന്നെ അത് കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത് ശരിക്കും ബുദ്ധിമുട്ടാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!


ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വയറിലെ കൊഴുപ്പ് കാഴ്ചയ്ക്ക് മോശമാണ് എന്ന് മാത്രമല്ല പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. അമിതവണ്ണം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, യൂറിക് ആസിഡ്, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സമയത്തുതന്നെ കുറയ്ക്കുന്നത് നന്നായിരിക്കും. 


ശരീരഭാരം കുറയ്ക്കാൻ ഇതാ 3 പ്രഭാതഭക്ഷണങ്ങൾ.. (3 breakfast diets for weight loss)


1. നാരങ്ങയും തേനും ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാം,(Lose Weight With Lemon And Honey)


വയറ്റിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് വെറും വയറ്റിൽ കുടിക്കുക. വേണമെങ്കിൽ നിങ്ങൾക്ക് ഇതിലേക്ക് ഒരു സ്പൂൺ തേനും ചേർക്കാം.


Also Read: Weight Loss Drinks: വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം!


2. തൈര് കൊണ്ടും ശരീരഭാരം കുറയ്ക്കാൻ കഴിയും (Lose Weight With Yogurt)


കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ തൈര് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം ശരീരത്തിലെ പ്രോട്ടീന്റെ അളവും ഇത് നിയന്ത്രിക്കുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് നല്ലതാണ്. 


Also Read: Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!


3. ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും


ഉപ്പുമാവുണ്ടാക്കാൻ റവയാണ് ഉപയോഗിക്കുന്നത്. ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ് റവ.  ഇതിൽ അടങ്ങിയിരിക്കുന്ന semolina ശരീരഭാരം നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിനെ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വളരെ കുറച്ചുമാത്രം എണ്ണ ഉപയോഗിക്കണം എന്നുമാത്രം. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.