Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ എത്താറുണ്ട്.  അടുത്തിടെയായി മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഏറെ പ്രചാരം ലഭിക്കുന്നുണ്ട്. നാം  വിചാരിയ്ക്കുന്നതില്‍നിന്നും  തികച്ചും വ്യത്യസ്തമായ രീതിയിലായിരിയ്ക്കും അവയുടെ പെരുമാറ്റം,  അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകള്‍ക്ക് ഏറെ പ്രചാരം ലഭിക്കാറുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 08:53 PM IST
  • മഞ്ഞക്കുപ്പായമണിഞ്ഞ വെളുത്ത സുന്ദരിപ്പൂച്ചയെ കണ്ടതും കുരങ്ങന് അവളോട്‌ ചെറിയ പ്രണയം, പിന്നെ മടിച്ചില്ല... കവിളില്‍ ഒരുമ്മ കൊടുത്തു, പിന്നെ ഓരോട്ടവും....
Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!

Viral Video: സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ എത്താറുണ്ട്.  അടുത്തിടെയായി മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഏറെ പ്രചാരം ലഭിക്കുന്നുണ്ട്. നാം  വിചാരിയ്ക്കുന്നതില്‍നിന്നും  തികച്ചും വ്യത്യസ്തമായ രീതിയിലായിരിയ്ക്കും അവയുടെ പെരുമാറ്റം,  അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകള്‍ക്ക് ഏറെ പ്രചാരം ലഭിക്കാറുണ്ട്.    

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍  ഒരു വീഡിയോ വൈറലായിരിയ്ക്കുകയാണ്.  ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടരും  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ഒരു കുരങ്ങും ഒരു പൂച്ചയുമാണ് ഈ വീഡിയോയിലെ കഥാപാത്രങ്ങള്‍...  

മഞ്ഞക്കുപ്പായമണിഞ്ഞ വെളുത്ത സുന്ദരിപ്പൂച്ചയെ കണ്ടതും കുരങ്ങന് അവളോട്‌ ചെറിയ പ്രണയം, പിന്നെ മടിച്ചില്ല...  കവിളില്‍ ഒരുമ്മ കൊടുത്തു, പിന്നെ ഓരോട്ടവും....  

Also Read:  Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

കുരങ്ങുകള്‍ ഏറെ ബുദ്ധിയുള്ള മൃഗങ്ങളാണ് എന്ന് നമുക്കറിയാം.  ചില സമയങ്ങളിലുള്ള അവയുടെ പെരുമാറ്റം നമ്മെ അതിശയിപ്പിക്കും.  കുരങ്ങും നായ്ക്കളും തമ്മില്‍  ശത്രുതയാണ് എങ്കിലും പൂച്ചകളോട് വിരോധമില്ല എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.  

ഈ വീഡിയോ ഏതോ വന പ്രദേശത്തുനിന്നും ഉള്ളതാണ് എന്ന് തോന്നും. റോഡിന്‍റെ ഒരു വശം കാടാണ്. അവിടെ ഒരു പറ്റം കുരങ്ങന്മാരെയും കാണാം. റോഡരികില്‍ ഒരു യുവതി തന്‍റെ സുന്ദരിയായ പൂച്ചയ്ക്കൊപ്പം ഇരിയ്ക്കുകയാണ്... അപ്പോഴാണ് അവിടെ ഒരു കുരങ്ങന്‍ എത്തിച്ചേരുന്നത്.... 

പൂച്ചയെ കണ്ടതും കുരങ്ങന് എന്തോ ഒരിഷ്ടം... ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ കുരങ്ങന്‍  പതിയെ പൂച്ചയുടെ അടുത്ത് എത്തുകയാണ്.  ഒരു മാന്യനെപ്പോലെ പൂച്ചയുടെ കൈ പിടിയ്ക്കുന്നു,  കൈയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നു... ശേഷം രണ്ടുകാലില്‍ നിവര്‍ന്നുനിന്ന് പൂച്ചയുടെ കവിളില്‍ ഉമ്മവച്ചശേഷം  ഒറ്റ ഓട്ടമാണ് ....!!  എന്നാല്‍, പൂച്ചയ്ക്ക് കുരങ്ങന്‍റെ  പ്രണയം അത്ര പിടിച്ചില്ല എന്ന് വേണം കരുതാന്‍... കുരങ്ങന്‍   ഉമ്മവയ്ക്കാനായി അടുക്കുമ്പോള്‍  പൂച്ച മുഖം മാറ്റുന്നതായി വീഡിയോയില്‍ കാണാം. എന്തായാലും സുന്ദരിപ്പൂച്ചയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന കുരങ്ങന്‍റെ വീഡിയോ സോഷ്യല്‍ വൈറലാണ്....   

വൈറലായ വീഡിയോ കാണാം:-

'naturre' എന്ന ഇൻസ്റ്റാഗ്രാം  പേജിലാണ് ഈ വീഡിയോ പോസ്റ്റ്  ചെയ്തിരിയ്ക്കുന്നത്.  ഈ വീഡിയോയ്ക്ക്  ഇതിനോടകം 12,700 ലൈക്കുകൾ ലഭിച്ചു.  കുരങ്ങന്‍റെയും  സുന്ദരിപ്പൂച്ചയുടെയും കൂടിക്കാഴ്ച വളരെ   ഹ്രസ്വമായിരുന്നെങ്കിലും  വളരെ ക്യൂട്ട് ആയിരുന്നു എന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടത്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News