ഏത് പ്രായത്തിലുമുള്ള സ്ത്രീകളിലും കണ്ടുവരുന്ന കാൻസറാണ് സ്തനാർബുദം. അതിനാൽ, ഇക്കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് സ്തനാർബുദ അപകടസാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനോ പ്രാഥമിക ഘട്ടത്തിൽ തന്നെ കാൻസർ തിരിച്ചറി‍ഞ്ഞ് നേരത്തെ തന്നെ ചികിത്സ ആരംഭിക്കുന്നതിനോ പതിവായി സ്തനാർബുദ പരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ സ്തനങ്ങൾ സ്വയം പരിശോധിക്കുകയും നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പതിവായി മാമോഗ്രാം ചെയ്യുകയും വേണം. സ്തനാർബുദ പരിശോധന സ്ത്രീകൾക്ക് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.വീണ ഔറംഗബദ്വാല വിശദീകരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്തനാർബുദം എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ബാധിക്കുന്ന കാൻസറാണ്. എന്നിരുന്നാലും പ്രായമായ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്തനാർബുദം ജനിതകപരമായും ഉണ്ടാകാം. സ്തനാർബുദമുള്ള കുടുംബ ചരിത്രം, ബിആർസിഎ1, ബിആർസിഎ2ജീൻ വേരിയന്റുകളുടെ കുടുംബ ചരിത്രം, വൈകിയുള്ള ഗർഭധാരണം, വൈകിയുള്ള ആർത്തവവിരാമം, ഹോർമോൺ ചേഞ്ച് തെറാപ്പി എന്നിവ സ്തനാർബുദത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.


ALSO READ: Diabetic Patients: പ്രമേഹരോ​ഗികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ


സ്തനാർബുദ കാൻസറിനെ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് സ്തനാർബുദ പരിശോധന കൃത്യമായി പിന്തുടരേണ്ടത് ആവശ്യമാണ്. സ്തനാർബുദ സ്‌ക്രീനിംഗ് എന്നത് ഒരു സ്ത്രീയുടെ സ്തനങ്ങൾ പരിശോധിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ കാൻസ‍ർ കണ്ടെത്തുന്നതിന് വേണ്ടിയാണ്. അതിനാൽ, സ്ത്രീകൾക്ക് ലഭ്യമായ ഏറ്റവും മികച്ച സ്ക്രീനിംഗ് ഓപ്ഷനുകളെക്കുറിച്ച് അവരുടെ ആരോ​ഗ്യ വി​ദ​ഗ്ധരുമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. സ്തനാർബുദ പരിശോധന സ്തനാർബുദത്തെ തടയാൻ പ്രാപ്തമല്ലെങ്കിലും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. പ്രാരംഭ ​ഘട്ടത്തിൽ ചികിത്സ കുറച്ചുകൂടി എളുപ്പമുള്ളതാണ്. പ്രാരംഭ ഘട്ടത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ഒരുപരിധിവരെ കാൻസറിനെ നിയന്ത്രിക്കാനുമാകും.


നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്തനാർബുദ പരിശോധനകൾ:


മാമോഗ്രാം: സ്തനാർബുദത്തെ ചികിത്സിക്കാൻ എളുപ്പമുള്ള പ്രാരംഭഘട്ടത്തിൽ രോ​ഗം കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ് മാമോ​ഗ്രാം. ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനോ കാൻസർ വ്യാപിക്കുന്നതിനോ മുൻപ് സ്തനാർബുദം കണ്ടെത്തുന്നതിനുള്ള ഒരു എക്സ്-റേ പരിശോധനയാണിത്. പതിവായി മാമോഗ്രാം പരിശോധന നടത്തുന്നത് സ്തനാർബുദം മൂലമുള്ള രോ​ഗതീവ്രതയും മരണ നിരക്കും കുറയ്ക്കും. അതിനാൽ, സ്ക്രീനിംഗ് പ്രായത്തിലുള്ള മിക്ക സ്ത്രീകൾക്കും സ്തനാർബുദം കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് മാമോഗ്രാം. 40 വയസിന് ശേഷം വാർഷികാടിസ്ഥാനത്തിൽ മാമോ​ഗ്രാം പരിശോധന നടത്തുന്നത് നല്ലതാണ്. 40 വയസിന് താഴെയുള്ള സ്ത്രീകളും സ്തനാർബുദ കുടുംബചരിത്രം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളവരോ അല്ലെങ്കിൽ എന്തെങ്കിലും വിധത്തിലുള്ള സ്തന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടവരോ ആയ സ്ത്രീകളും മാമോ​ഗ്രാം പരിശോധനയ്ക്ക് വിധേയരാകാൻ ആരോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു.


ALSO READ: Green Tea: ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് അൽഷിമേഴ്സ് രോ​ഗികൾക്ക് ​ഗുണം ചെയ്യും... എങ്ങനെയെന്ന് അറിയാം


ബ്രെസ്റ്റ് മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ): കാന്തിക തരം​ഗങ്ങളും റേഡിയോ തരംഗങ്ങളും സ്തനത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്നു. സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കുന്നതിനായി മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എംആർഐയും നടത്തുന്നു.


സ്വയം സ്തന പരിശോധന: കണ്ണാടിക്ക് മുന്നിൽ നിന്ന് സ്തനത്തിന്റെ ആകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് സ്വയം സ്തന പരിശോധന നടത്തുന്നത്. സ്തനത്തിൽ പതിവായി വേദന, അല്ലെങ്കിൽ ആശങ്കയുണ്ടാക്കുന്ന വലുപ്പത്തിലുള്ള മാറ്റങ്ങൾ എന്നിവ പോലുള്ള അപകടസൂചനകൾ നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ, നിങ്ങളുടെ ഡോക്ടറെ സന്ദർശിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതാണ്. എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, പരിഭ്രാന്തരാകാതെ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കുക. 2020-ൽ 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി. ഇതേ വർഷം ലോകമെമ്പാടുമുള്ള 6,85,000 മരണങ്ങൾക്ക് സ്തനാർബുദം കാരണമായതായും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.