Diabetic Patients: പ്രമേഹരോ​ഗികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Immunity boost tips: പ്രമേഹരോ​ഗികൾ ഭക്ഷണക്രമത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 10:18 AM IST
  • വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ
  • ഇത് അണുബാധകളെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു
  • മുന്തിരി, ഓറഞ്ച്, ടാംഗറിൻ, നാരങ്ങ, ​ഗ്രേപ് ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ പോഷകങ്ങളാൽ സമ്പന്നമാണ്
Diabetic Patients: പ്രമേഹരോ​ഗികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

കോവിഡ് മഹാമാരിയുടെ കാലത്ത്, ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ കുറിച്ച് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നത് കൂടുതൽ അണുബാധകൾ ഉണ്ടാകാൻ കാരണമാകും. രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നിരവധി ഭക്ഷണങ്ങൾ ശുപാർശ ചെയ്യാനാകും. എന്നാൽ, പ്രമേഹരോ​ഗികൾക്ക് കഴിക്കാനാകുന്ന ഭക്ഷണങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾ ഭക്ഷണക്രമത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. പ്രമേഹ രോ​ഗമുള്ളവർ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

സിട്രസ് പഴങ്ങൾ: വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ. ഇത് അണുബാധകളെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. മുന്തിരി, ഓറഞ്ച്, ടാംഗറിൻ, നാരങ്ങ, ​ഗ്രേപ് ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ പോഷകങ്ങളാൽ സമ്പന്നമാണ്. പ്രമേഹ രോ​ഗികൾ ഇവ ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിനേക്കാൾ മുഴുവനായി കഴിക്കുന്നതാണ് കൂടുതൽ ​ഗുണം ചെയ്യുന്നത്.

ALSO READ: Green Tea: ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് അൽഷിമേഴ്സ് രോ​ഗികൾക്ക് ​ഗുണം ചെയ്യും... എങ്ങനെയെന്ന് അറിയാം

മത്തങ്ങ: മത്തങ്ങ പലപ്പോഴും അധികം ആർക്കും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ്. എന്നാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള പച്ചക്കറിയാണ് മത്തങ്ങ. ആന്റിഓക്‌സിഡന്റുകളുടെയും പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെയും സമ്പന്നമായ സ്രോതസാണ് മത്തങ്ങയെന്ന് നിരവധി പേർക്ക് അറിയില്ല. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ എ. വളരെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുള്ള വിറ്റാമിനാണിത്. മത്തങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോ​ഗികൾക്ക് മത്തങ്ങ കഴിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും.

ഉള്ളി, വെളുത്തുള്ളി: ഉള്ളിയും വെളുത്തുള്ളിയും ഭക്ഷണത്തെ കൂടുതൽ സ്വാദുള്ളതാക്കുക മാത്രമല്ല, വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. സൾഫ്യൂറിക് സംയുക്തങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോ​ഗികൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്.

ALSO READ: Bipolar Disorder: എന്താണ് ബൈപോളാർ ഡിസോർഡർ? ലക്ഷണങ്ങളും ചികിത്സാരീതിയും അറിയാം

വാൽനട്ട്സ്: തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും വളരെയേറെ ​ഗുണം ചെയ്യുന്ന വാൽനട്ട്സ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയേറെ സഹായകരമായ ഭക്ഷണമാണ്. വാൽനട്ടിന്റെ ഗുണങ്ങൾ പ്രധാനമായും ആരോഗ്യകരമായ കൊഴുപ്പുകളുടെ സാന്നിധ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്സ്. ഹൃദയാരോഗ്യവും ആരോഗ്യകരമായ ഗ്ലൈസെമിക് നിയന്ത്രണവും നിലനിർത്താൻ വാൾനട്ട്സ് സഹായിക്കുന്നു.

ചെറി: എല്ലാ ചെറിപ്പഴങ്ങളിലും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. പൊട്ടാസ്യം, പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി. ഇത് ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്. ചെറികളിൽ മെലറ്റോണിൻ, ആൻറി-ഇൻഫ്ലമേറ്ററി കെമിക്കൽസ് എന്നിവ ഉൾപ്പെടുന്നു, ഇത് ചില ആളുകളെ നന്നായി ഉറങ്ങാൻ സഹായിക്കും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടമാണ് ചെറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News