ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് പ്രധാന ഘട്ടങ്ങളാണ് ഗർഭധാരണവും പ്രസവാനന്തര കാലഘട്ടവും. ഗർഭാവസ്ഥയിൽ, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെയും വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ​ഗർഭധാരണം മറ്റ് സങ്കീർണതകൾ ഇല്ലാതെ പൂർത്തിയാക്കുന്നതിന് സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകൾക്ക് മോശം ഊർജ്ജ നിലകൾ, മന്ദഗതിയിലുള്ള മെറ്റബോളിസം, ഹോർമോണുകളുടെ പെട്ടെന്നുള്ള വർദ്ധനവ് എന്നിങ്ങനെ പ്രസവാനന്തര കാലഘട്ടത്തിൽ മറ്റ് നിരവധി ശാരീരിക മാറ്റങ്ങൾ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങളെ നേരിടാൻ ശരിയായ പ്രസവാനന്തര ഭക്ഷണക്രമം ആവശ്യമാണ്.


മുലപ്പാലിന്റെ അളവ് കുറയുന്നത് ​ഗുരുതരമായ ആരോ​ഗ്യ പ്രതിസന്ധികളിലേക്ക് നയിക്കും. അതിനാൽ മുലപ്പാലിന്റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പ്രൊലാക്‌റ്റിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ ഗാലക്‌ടഗോഗുകൾ സഹായിക്കുന്നു. മുൻ പിറ്റ്യൂട്ടറിയിൽ നിന്ന് പുറത്തുവരുന്ന പ്രോലക്‌റ്റിൻ മുലപ്പാൽ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കും.


പെരുംജീരകം: മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പെരുംജീരകം സഹായിക്കുമെന്ന് പറയപ്പെടുന്നു. പെരുംജീരകത്തിന് ഈസ്ട്രജൻ പോലുള്ള ഗുണങ്ങളുണ്ട്. അത് സ്ത്രീകൾക്ക് ​ഗുണം ചെയ്യുന്നു.


ഉലുവ: ഉലുവയിൽ ഉയർന്ന ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ഹോർമോണുകളുടെ അളവ് പുനഃസ്ഥാപിക്കുകയും മുലപ്പാൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുലപ്പാൽ സ്വാഭാവികമായി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.


ALSO READ: Fatty Liver Diet: കരളിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ


ശതാവരി: മുലപ്പാലിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നതിന് കാരണമായ കോർട്ടിക്കോയിഡുകൾ, പ്രോലാക്റ്റിൻ എന്നീ രണ്ട് ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഒരു ആയുർവേദ ഔഷധസസ്യമാണ് ശതാവരി. ഇത് മുലപ്പാലിന്റെ അളവ് വർധിപ്പിക്കും.


ഗോന്ദ്: ശരീരത്തിലെ ഈസ്ട്രജന്റെ ഫലങ്ങളെ അനുകരിക്കുന്ന സംയുക്തങ്ങളായ ഫൈറ്റോ ഈസ്ട്രജൻ ഇതിൽ അടങ്ങിയിരിക്കുന്നു. സസ്തനഗ്രന്ഥികളുടെ വികസനവും മുലപ്പാൽ ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുലപ്പാൽ വർധിപ്പിക്കുന്നതിൽ ഈസ്ട്രജൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്.


അയമോദകം: അയമോദകത്തിന് മുലപ്പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ഗാലക്റ്റഗോഗുകളായി പ്രവർത്തിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുലപ്പാൽ വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.


അണ്ടിപ്പരിപ്പ്: കശുവണ്ടി, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള നട്സുകൾ കഴിക്കുന്നത് പാൽ ഉൽപാദനത്തെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.


നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്, അവ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക. ആരോഗ്യകരമായ ഭക്ഷണവും സമീകൃതാഹാരവും മുലയൂട്ടലിലും നവജാതശിശുവിന്റെ വളർച്ചയിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.