Fatty Liver Diet: കരളിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

Fatty Liver Symptoms: ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത് പ്രകാരം ഇന്ത്യയിൽ, മരണത്തിന് കാരണമാകുന്ന രോ​ഗങ്ങളിൽ പത്താം സ്ഥാനത്താണ് കരൾ രോ​ഗങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 03:31 PM IST
  • ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളാണ് കരൾ രോ​ഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം
  • കരളിന്റെ ആരോ​ഗ്യം നിലനിർത്തുന്നതിനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകേണ്ടത് പ്രധാനമാണ്
Fatty Liver Diet: കരളിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

നമ്മുടെ ശരീരം സങ്കീർണ്ണമായ സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന അതിസങ്കീർണ്ണമായ ഘടനയാണ്. അസ്ഥി ഘടനകൾ മുതൽ ന്യൂറോളജിക്കൽ സംവിധാനങ്ങൾ വരെ എല്ലാം സങ്കീർണ്ണമാണ്. ഈ അനേകം അവയവങ്ങൾക്കും ഘടനകൾക്കും ഇടയിൽ, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അവയവമാണ് കരൾ.

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത് പ്രകാരം ഇന്ത്യയിൽ, മരണത്തിന് കാരണമാകുന്ന രോ​ഗങ്ങളിൽ പത്താം സ്ഥാനത്താണ് കരൾ രോ​ഗങ്ങൾ. ചിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അടുത്തിടെ അവതരിപ്പിച്ച ഒരു പഠനത്തിൽ, കരൾ രോ​ഗങ്ങൾ വർധിക്കുന്നതായി വ്യക്തമാക്കി.

ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളാണ് കരൾ രോ​ഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം. രോഗങ്ങളും അണുബാധകളും പെരുകുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് വിവിധ ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കുന്നതിന്, ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. കരളിന്റെ ആരോ​ഗ്യം നിലനിർത്തുന്നതിനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകേണ്ടത് പ്രധാനമാണ്.

കരളിന്റെ പ്രവർത്തനങ്ങൾ

പിത്തരസത്തിന്റെ ഉത്പാദനവും വിസർജ്ജനവും
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ മെറ്റബോളിസം
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു
രക്തത്തിലെ വിഷപദാർഥങ്ങളെ പുറന്തള്ളുന്നതും ശുദ്ധീകരിക്കുന്നതും

ശരീരത്തിലെ പല സങ്കീർണമായ പ്രവർത്തനങ്ങളും നടത്തുന്ന അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം മോശമാകുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. കരൾ സംബന്ധമായ രോ​ഗങ്ങൾ മരണത്തിന് വരെ കാരണമാകുകയും ചെയ്യും. കരളിന്റെ ആരോഗ്യം പരമാവധി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ALSO READ: Diabetes Diet: പ്രമേഹത്തെ നിയന്ത്രിക്കാം... മറക്കാതെ കഴിക്കാം ഈ ഭക്ഷണങ്ങൾ

കരളിന്റെ ആരോഗ്യം വർധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ പച്ച ഇലക്കറികൾ കഴിക്കണം
വീക്കം കുറയ്ക്കാൻ ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം
ആന്റി-ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന സൂര്യകാന്തി വിത്തുകൾ
അസാധാരണമായ കരൾ എൻസൈമുകൾ കുറയ്ക്കാൻ വീറ്റ് ഗ്രാസ്
കരളിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ മഞ്ഞൾ

സ്റ്റീൽ-കട്ട് ഓട്സ്: ഓട്സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാണെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ അവ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചണവിത്ത്: നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ള രോഗികളിൽ ഹെപ്പാറ്റിക് ലിപിഡ് കുറയ്ക്കാനും കരൾ കൊഴുപ്പ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒമേഗ -3 ആസിഡുകളുടെ സസ്യ സ്രോതസ്സുകളാണ് ഫ്ളാക്സ് സീഡുകൾ. കൂടാതെ, ഒമേഗ -3 വിരുദ്ധ ബാഹ്യാവിഷ്ക്കാര ​ഗുണമുള്ളതാണ്. ഇത് കരളിനെ വീക്കത്തിൽ നിന്നും സംരക്ഷിക്കും.

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള വഴികൾ

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക
പഞ്ചസാരയും ഉപ്പും കഴിക്കുന്നത് പരിമിതപ്പെടുത്തുക
നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക
ബിഎംഐ അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
ചിട്ടയായ വ്യായാമം ആരോഗ്യകരമായ ജീവിതശൈലിയുടെ താക്കോലാണ്
മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുക, ഇത് കരളിന്റെ ശുദ്ധീകരണ ഗുണങ്ങളെ വളരെയധികം വർദ്ധിപ്പിക്കുന്നു.

കരളിന്റെ പ്രവർത്തനം മികച്ചതായി നിലനിർത്തുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും പിന്തുടരേണ്ടത് പ്രധാനമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നത് അമിതഭാരം കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും. കരളിന്റെ ആരോ​ഗ്യം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വളരെയധികം ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News