പ്രോട്ടീന്റെ കുറവ്: നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നതായി തോന്നുന്നുണ്ടോ? ഭക്ഷണം കഴിച്ചിട്ടും ശരീരത്തിന് ഊർജം കുറവാണെന്ന് തോന്നുന്നുണ്ടോ? ഇത് ശരീരത്തിലെ ഏതെങ്കിലും തരത്തിലുള്ള കുറവുകളുടെ സൂചനയാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയിട്ടില്ലെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ ശരീരത്തിന് പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്. അവ പേശികളുടെ പിണ്ഡം, ചർമ്മങ്ങൾ എന്നിവയുടെ വികാസത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിലെ ഊർജ്ജ നിലകളുമായും പ്രോട്ടീൻ ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ അപര്യാപ്തമായ പ്രോട്ടീൻ ഉപഭോഗം മൂലം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് കണക്ക്. എന്നാൽ, നിങ്ങൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കും?


ALSO READ: Keto Diet: കീറ്റോ ഡയറ്റ് അപകടകരമാണോ? ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം


ഫാറ്റി ലിവർ: പ്രോട്ടീൻ കുറവിന്റെ ഒരു സാധാരണ ലക്ഷണമാണ് ഫാറ്റി ലിവർ. പ്രോട്ടീൻ കുറവുള്ള സന്ദർഭങ്ങളിൽ ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല, എന്നാൽ ലിപ്പോപ്രോട്ടീനുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് കടത്തിവിടുന്ന പ്രോട്ടീനുകളുടെ സമന്വയത്തിലെ തകരാറ് ഈ അവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വളർച്ചയുടെ കാര്യത്തിൽ മസിൽ മാസ് പ്രോട്ടീന്റെ കുറവ് വളരെ പ്രധാനമാണ്. ശരീര പേശികൾ പ്രോട്ടീന്റെ റിസർവോയറാണ്, അത് കുറയുമ്പോൾ, നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണം.


മുടിയുടെയും നഖത്തിന്റെയും പ്രശ്‌നങ്ങൾ: നിങ്ങളുടെ മുടി അമിതമായി കൊഴിയുകയും, നഖങ്ങൾ പൊട്ടുകയും ചെയ്യുന്നുണ്ടോ? മുടിയുടെ നിറം മങ്ങുന്നുണ്ടോ? ഇവയെല്ലാം പ്രോട്ടീൻ ഭക്ഷണത്തിന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ഈ ലക്ഷണങ്ങളെല്ലാം പ്രോട്ടീനുകളുടെ ഗുരുതരമായ കുറവുള്ള സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നവയാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരാൻ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.