കീറ്റോ ഡയറ്റ്: കോവിഡിന് ശേഷം ഭൂരിഭാഗം ആളുകളുടെയും രോഗപ്രതിരോധശേഷിയും ആരോഗ്യവും മുൻപത്തെ അപേക്ഷിച്ച് മോശമായിരിക്കുകയാണ്. കോവിഡ് കാലത്ത് പലരും അമിതഭാരമുള്ളവരായി മാറി. ഇന്ന്, ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ആളുകളും പിന്തുടരുന്ന ഡയറ്റാണ് കീറ്റോ. എന്നാൽ കീറ്റോ ഡയറ്റ് ആരോഗ്യകരമാണോ?
കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. വളരെ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റുകളും ഉയർന്ന അളവിലുള്ള കൊഴുപ്പുകളും ഉൾക്കൊള്ളുന്ന ജനപ്രിയ ഡയറ്റായ കീറ്റോ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഈ പഠനത്തിൽ കണ്ടെത്തി.
കീറ്റോ ഡയറ്റ് ഹൃദ്രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമോ?
പഠനമനുസരിച്ച്, നെഞ്ചുവേദന (ആൻജീന), സ്റ്റെന്റിങ് ആവശ്യമായ ധമനികളുടെ പ്രവർത്തനം, ഹൃദയാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ സംഭവങ്ങളുടെ ഇരട്ടി അപകടസാധ്യതയുമായി കീറ്റോ ഡയറ്റ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയന്റിഫിക് സെഷനിൽ പഠനം അവതരിപ്പിച്ചുകൊണ്ട് ഗവേഷകർ വ്യക്തമാക്കി.
കാർബോഹൈഡ്രേറ്റ് കുറവുള്ളതും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണക്രമം പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോൾ - അല്ലെങ്കിൽ 'മോശം' കൊളസ്‌ട്രോൾ വർധിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് കാനഡയിലെ വാൻകൂവറിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഹാർട്ട് ലംഗ് ഇന്നൊവേഷൻ സെന്ററിലെയും സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകയായ യൂലിയ ഇയാറ്റൻ പറഞ്ഞു.
കാർബോഹൈഡ്രേറ്റിന്റെ കുറവും ഉയർന്ന കൊഴുപ്പും തമ്മിലുള്ള അനുപാതവും അവർ വ്യക്തമാക്കി. മൊത്തം പ്രതിദിന ഊർജ്ജത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ അല്ലെങ്കിൽ കാർബോഹൈഡ്രേറ്റിൽ നിന്നുള്ള കലോറിയും കൊഴുപ്പിൽ നിന്നുള്ള മൊത്തം ദൈനംദിന കലോറിയുടെ 45 ശതമാനവും ഉൾക്കൊള്ളുന്നു.
സ്റ്റാൻഡേർഡ് ഡയറ്റിൽ പങ്കെടുക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, കീറ്റോ പോലുള്ള ഡയറ്റ് പിന്തുടരുന്നവർക്ക് എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അപ്പോളിപോപ്രോട്ടീൻ ബിയുടെയും (apoB) - മനുഷ്യ ശരീരത്തിലൂടെ കൊഴുപ്പും കൊളസ്‌ട്രോളും കൊണ്ടുപോകാൻ സഹായിക്കുന്ന പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്.
മൊത്തത്തിൽ, കീറ്റോ പോലുള്ള ഭക്ഷണക്രമത്തിൽ പങ്കെടുത്തവരിൽ 9.8 ശതമാനം പേർക്കും ഹൃദ്രോഗം ഉണ്ടാകുന്നതായി കണ്ടെത്തി. സാധാരണ ഭക്ഷണക്രമത്തിലുള്ളവരിൽ 4.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, കീറ്റോ പോലുള്ള ഭക്ഷണക്രമത്തിലുള്ളവരുടെ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഇരട്ടിയാക്കുന്നു.
കീറ്റോ ഡയറ്റിനെ സംബന്ധിച്ച ഗവേഷണ കണ്ടെത്തലുകൾ
ഏകദേശം 12 വർഷത്തെ ഗവേഷണത്തിൽ, കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ നിരവധി പ്രധാന ഹൃദയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഹൃദയാഘാതം, സ്ട്രോക്ക്, പെരിഫറൽ ആർട്ടീരിയൽ രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. പഠനത്തിനായി, ഇറ്റാനും സംഘവും 305 പേരെ നിരീക്ഷിച്ചു. സാധാരണ ഭക്ഷണക്രമം പിന്തുടരുന്ന 1,220 വ്യക്തികളുമായാണ് ഇവരെ താരതമ്യം ചെയ്തത്.
കീറ്റോ ആരംഭിക്കുന്നതിന് മുമ്പ്, അവർ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറെ സമീപിക്കണം. ഈ ഭക്ഷണ ക്രമം പിന്തുടരുമ്പോൾ, അവരുടെ കൊളസ്‌ട്രോളിന്റെ അളവ് നിരീക്ഷിക്കാനും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ഹൃദ്രോഗത്തിനോ ഹൃദയാഘാതത്തിനോ ഉള്ള മറ്റ് അപകട ഘടകങ്ങളെ പരിഹരിക്കാൻ ശ്രമിക്കണമെന്നും ശുപാർശ ചെയ്യുന്നു.
എന്നിരുന്നാലും, ഈ പഠനം ഭക്ഷണക്രമവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം മാത്രമേ, വ്യക്തമാക്കുന്നുള്ളൂവെന്നും ഇത് സംബന്ധിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. കാരണം ഇത് ഒരു നിരീക്ഷണ പഠനമായിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ കൂടുതൽ പഠനങ്ങൾക്കുള്ള സാധ്യത തുറക്കുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...