കേക്ക് ക്രിസ്തുമസിന് മാത്രം വാങ്ങുന്ന കാലമുണ്ടായിരുന്നു പണ്ട്. കൂടുതലായും പ്ലം കേക്കാണ് വാങ്ങുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? ഏത് പരിപാടിക്കും ആദ്യം ഓർഡർ ചെയ്യുക കേക്കാണ്. കല്ല്യാണം, വാർഷികം, പിറന്നാൾ എല്ലാ ആഘോഷങ്ങൾക്കും മധുര വിഭവങ്ങളിൽ കേക്ക് തന്നെയാണ് മുഖ്യൻ. ആഘോഷങ്ങൾക്ക് വ്യക്തികളെക്കാളും സ്ഥാനം കേക്കിനുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബേക്കറികളിലൂടെ മാത്രം കേക്ക് വാങ്ങുന്ന കാലമായിരുന്നു നാം കണ്ടത്. എന്നാൽ ഇന്ന് വലിയ മാറ്റമാണ് കേക്കിനും കേക്ക് നിർമ്മാണത്തിനും വന്നത്.അതായത് ബേക്കറിക്കാരുടെ മാത്രം  കേക്ക് നിർമാണം ഇന്ന് വീട്ടമ്മാർ മുതൽ കൊച്ചു കുട്ടികൾ വരെ ഏറ്റെടുത്തു. ആദ്യസമയങ്ങളിൽ വീടുകളിൽ കേക്ക് നിർമ്മാണം ഉണ്ടായിരുന്നെങ്കിലും വിപണന മേഖലയിൽ പുറകോട്ടായിരുന്നു. എന്നാൽ ഇന്ന് ഹോം മെയ്ഡ് കേക്കുകൾക്കാണ് ഡിമാൻറ് കൂടുതൽ.



ALSO READ : Boli Sweet : ബോളി എവിടുന്ന് വന്നു ? ബോളിയുടെ ചരിത്രം എന്ത്?
 
കോവിഡ് കാലത്ത് കൂടുതൽ ആളുകളും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കേക്ക് നിർമ്മാണ് ഇന്ന് വലിയ ഒരു ബിസിനസ് മേഖലയായി വളർന്നിരിക്കുകയാണ്. ഇന്നത്തെ കാലത്തെ വൈവിധ്യമാർന്ന കേക്കുകൾ എല്ലാം തന്നെ പരീക്ഷിച്ച് വിജയിച്ചവരാണ് ഭുരിപക്ഷവും. കേക്ക് കഴിച്ചു എല്ലാവർക്കും ഇഷ്ടപെട്ടപ്പോൾ അത് ഓർഡർ അനുസരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ചു കൊടുക്കാനും തുടങ്ങി.


വീടുകളിൽ തന്നെ കേക്ക് നിർമ്മാണം ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസ് ആവശ്യമാണ്. അതിനായി അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമിൽ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചിലവ് ആയിരം രൂപയിൽ താഴെ മാത്രം നൽകിയാൽ മതി.


ALSO READ : Summer: ചൂട് കൂടുന്നു... ഈ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കാം....


കേക്കിന്റെ ചരിത്രവും കേരളവും


ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് കേരളത്തിലാണ്. അതും കണ്ണൂർ തലശ്ശേരിയിൽ. മാമ്പിളളി ബാപ്പു എന്ന വ്യക്തിയാണ് 1883 ൽ കേക്കുണ്ടാക്കുന്നത്. ബിസ്ക്കറ്റ് ബേക്കിങ് ബർമയിൽ നിന്ന് പഠിച്ച് ബാപ്പു തിരിച്ചെത്തിയ കാലം. കറുവാപ്പട്ട കർഷകൻ മുർഡോക് ബ്രൗണാണ് ബാപ്പുവിനോട് കേക്കുണ്ടാക്കാമോ എന്ന് ചോദിക്കുന്നത്. അങ്ങനെ അയാൾ കൊടുത്ത റെസിപ്പിയിൽ ബാപ്പു കേക്കുണ്ടാക്കി ചരിത്രത്തിൽ ഇടം പിടിച്ചു. ഇന്ത്യൻ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് 1955ന് 18കിലേയുളള കേക്ക് മുറിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


യൂറോപ്പിൽ പ്ലം പോറിഡ്ജ് കേരളത്തിൽ കേക്ക്


യൂറോപ്പിൽ പ്ലം പോറിഡ്ജ് എന്നറിയപ്പെട്ടിരുന്ന ഭക്ഷണമാണ് കേക്കായത്. ഓട്സ് കുറുക്കിയതും ഉണക്കമുന്തിരിയും തേനും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് പ്ലം പോറിഡ്ജ്. ഈ ഭക്ഷണം കഴിക്കുന്നത് ക്രിസ്മസ് തലേന്നാണ്. പിന്നീട് ആളുകൾ ഓട്സിനു പകരം മൈദ, മുട്ട, ബട്ടർ എന്നിവ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ പ്ലം പോറിഡ്ജ്  കേക്കയി മാറി. പിന്നീട് ആളുകൾ ഫ്ലേവറുകളും നിറങ്ങളും ഡ്രൈ ഫ്രൂട്ട്സും ചേർക്കാൻ തുടങ്ങി. ബേക്കിങ് സോഡയും ഓവനും എല്ലാ ആയപ്പോൾ കേക്കുണ്ടാക്കുന്നത് വളരെ എളുപ്പമായി. ഇപ്പോൾ കുക്കർ കേക്കും ട്രെൻഡായി. ഈ ഭക്ഷണത്തെ ഇംഗ്ലീഷുകാരാണ് ആദ്യം കേക്കെന്ന് വിളിച്ചത്.


ALSO READ : Health Tips: പഴവും പപ്പായയും ഒരുമിച്ചു കഴിക്കാമോ? അറിയാം ഈ 6 കാരണങ്ങൾ!


കേക്കിൽ വിവിധതരം പരീക്ഷണങ്ങളുണ്ടായി അവസരങ്ങൾക്കൊത്ത് ഫോട്ടോ പോലും പതിപ്പിക്കാൻ സാധിക്കും. ഇപ്പോൾ വീട്ടിൽ തന്നെ രുചികരമായി വ്യത്യസ്തമായി കേക്കു പരീക്ഷിക്കുന്നവരുടെ തിരക്കാണ് കേട്ടോ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.