Is Papaya And Banana A Bad Combination: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു പഴമാണ് പപ്പായ. മാത്രമല്ല നമ്മുടെ തൊടിയിൽ എപ്പോഴും കാണുന്ന ഒന്നാണ് ഈ പപ്പായ. വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പപ്പായ നല്ലതാണെന്നാണ് പറയുന്നത്.
പപ്പായ പച്ചയ്ക്കും പഴുപ്പിച്ചും കഴിക്കാറുണ്ട്. അതുപോലെ തന്നെ ഏത് സീസണിലും ലഭിക്കുന്ന ഒന്നാണ് പഴവും. പഴം കഴിക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കും. എന്നാൽ നിങ്ങൾക്ക് അറിയാമോ ഈ പഴവും പപ്പായയും ഒരിക്കലും ഒരുമിച്ച് കഴിക്കരുതെന്ന്? പഴവും പപ്പായയും ഒരുമിച്ചു കഴിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഇന്ന് നോക്കാം..
പപ്പായയും ഏത്തപ്പഴവും ഒരുമിച്ച് കഴിക്കുന്നതിന്റെ ദോഷങ്ങൾ (Disadvantages Of Eating Papaya And Banana Together)
1) പപ്പായയുടെ കൂടെ ഒരിക്കലും പഴം കഴിക്കരുത്. ഇതിനെ ഒരു മോശം കോമ്പിനേഷനെന്നാണ് പറയുന്നത് തന്നെ. ഇവ ഒരുമിച്ച് കഴിക്കുന്നത് ആയുർവേദത്തിൽ നിരോധിച്ചിട്ടുണ്ട്. ഇവ ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ കൂടുതൽ വഷളാക്കുകയും അതുമൂലം നിങ്ങൾക്ക് ദഹനക്കേട്, ഛർദ്ദി, ഓക്കാനം, ഗ്യാസ് എന്നിവ ഉണ്ടാകുകയും ഒപ്പം പതിവായുള്ള തലവേദന അനുഭവപ്പെടുകയും ചെയ്യും.
Also Read: Guava: തടി കുറയ്ക്കാൻ പേരയ്ക്കയും! അറിയാം വെറും വയറ്റിൽ ഇത് കഴക്കുന്നതിന്റെ ഗുണവും ദോഷവും?
2) ഇനി നിങ്ങൾ ആസ്ത്മയോ ശ്വാസകോശ സംബന്ധമായ അസുഖമോ ഉള്ളവരാണെങ്കിൽ പപ്പായയും പഴവും ഒരുമിച്ച് കഴിക്കുന്നത് നിങ്ങൾക്ക് ദോഷമുണ്ടാക്കും. ഇവ ഒരുമിച്ച് കഴിക്കുന്നത് നിങ്ങൾക്ക് അലർജി ഉണ്ടാക്കാം. മാത്രമല്ല ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ തലകറക്കം പോലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനും കാരണമാകും.
3) ഗർഭാവസ്ഥയിൽ പൊതുവെ പപ്പായ കഴിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വാഴപ്പഴവും പപ്പായയും ചേർന്ന കോമ്പിനേഷനും ഗർഭിണികൾക്ക് നല്ലതല്ല.
Also Read: Morning Weight Loss Drinks: ശരീരഭാരം കുറയ്ക്കണോ..? വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ
4) അതുപോലേ മഞ്ഞപ്പിത്തം ബാധിച്ചവരും വാഴപ്പഴവും പപ്പായയും ചേർത്തു കഴിക്കുന്നത് ഒഴിവാക്കണം.
5) പപ്പായയും പഴവും ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ വയറിനും പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതുവഴി നിങ്ങൾക്ക് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
Also Read: Budh Ast: 3 ദിവസത്തിന് ശേഷം ബുധൻ അസ്തമിക്കും, ഈ 4 രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടം!
6) ഇനി ജലദോഷം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ പഴവും പപ്പായയും കഴിക്കുന്നത് ഒഴിവാക്കുക. ഇത് രണ്ടും ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ അവസ്ഥയെ കൂടുതൽ മോശമാക്കുകയേയുള്ളൂ. അതുകൊണ്ടാണ് ജലദോഷത്തിന്റെ പ്രശ്നമുള്ള ഒരാൾ പപ്പായയും പഴവും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്.