Calcium Rich Drinks: കാത്സ്യം കുറവെങ്കിൽ ശരീരം നേരിടും ഈ പ്രശ്നങ്ങൾ.... കാത്സ്യം ഉറപ്പാക്കാൻ ഈ പാനീയങ്ങൾ മതി
Calcium Deficiency: ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് എല്ലുകളുടെ ആരോഗ്യം മോശമാക്കും. ഇത് സന്ധിവേദന, കാലുവേദന, നടുവേദന തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ധാതുവാണ് കാത്സ്യം. ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് എല്ലുകളുടെ ആരോഗ്യം മോശമാകുന്നതിലേക്ക് നയിക്കും. സന്ധിവേദന, കാലുവേദന, നടുവേദന തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. അതിനാൽ, ഭക്ഷണത്തിലൂടെ ആവശ്യത്തിന് കാത്സ്യം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ കാത്സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
പാല്‍ കാത്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ ഫാറ്റും കുറവാണ്. അതിനാല്‍ കാത്സ്യം കുറയുന്നത് പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാനും ദിവസവും പാല് കുടിക്കുന്നത് നല്ലതാണ്.
ALSO READ: പേരയില നിസാരക്കാരനല്ല; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും, ഇങ്ങനെ ഉപയോഗിക്കാം
ബദാം പാല്‍ കാത്സ്യം സമ്പുഷ്ടമാണ്. ഒരു കപ്പ് ബദാം പാലിൽ 385 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരും ഇത്. പതിവായി ബദാം പാല്‍ കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് കാത്സ്യം ലഭിക്കാൻ സഹായിക്കും.
തേങ്ങാ പാല്‍ കാത്സ്യം ലഭിക്കാൻ മികച്ചതാണ്. തേങ്ങാപ്പാലിൽ മികച്ച അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ആവശ്യമായ അളവിൽ കാത്സ്യം ലഭിക്കാൻ സഹായിക്കും.
ചിയാ വിത്തുകള്‍ കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. ചിയ വിത്തുകൾ കുതിർത്ത വെള്ളം കുടിക്കുന്നത് കാത്സ്യം ലഭിക്കാൻ സഹായിക്കും. ചിയ വിത്തുകളിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, അതിനാല്‍ ചിയ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ALSO READ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാം; ഈ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും
ഓറഞ്ച് ജ്യൂസ് വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും. നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ഓറഞ്ച്.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.