പ്രമേഹം ഇന്ത്യയിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പ്രായമായവരെ മാത്രമല്ല, യുവാക്കളിലും കുട്ടികളിലും പ്രമേഹം വർധിച്ചുവരികയാണ്. ഇതിന് വൈദ്യചികിത്സ പ്രധാമാണ്. എന്നാൽ, വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെയും പ്രമേഹത്തെ നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു വീട്ടുവൈദ്യം പരിചയപ്പെടാം.
പേരയില കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. പേരയിലയിൽ ഫൈബർ, വിറ്റാമിൻസി, ആന്റി ഹൈപ്പർ ഗ്ലൈസെമിക് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
പേരയുടെ ഇലയ്ക്ക് ആന്റി ഡയബറ്റിക് ഗുണങ്ങൾ ഉണ്ട്. പ്രമേഹം ഉണ്ടായാൽ അത് പൂർണമായും സുഖപ്പെടുത്തുന്നത് പ്രയാസമാണ്. എന്നാൽ, മരുന്നും ശരിയായ ഭക്ഷണക്രമവും കൊണ്ട് ഇതിനെ നിയന്ത്രിക്കാൻ സാധിക്കും.
ALSO READ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാം; ഈ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും
പേരയില ചായ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഇതിനായി 8-10 പേരയിലകൾ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.
പേരയിലയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഡയബറ്റിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പേരയില ചായ കുടിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കാതെ വരികയോ അമിതമായി ഉയരുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
ഇത് പലവിധത്തിലുള്ള ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കുന്നു. പ്രമേഹം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രമേഹമുള്ളവർ അന്നജവും ഗ്ലൈസെമിക് ഇൻഡക്സും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണം. നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഇക്കാര്യങ്ങൾ; പ്രമേഹരോഗികൾ സൂക്ഷിക്കുക
പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിനെ തടയും.
കൃത്യമായ വ്യായാമം ശീലമാക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. നാരുകൾ കുറവും കാർബോഹൈഡ്രേറ്റ് കൂടുതലുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധക്കുന്നതിന് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.