ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട കാപ്പി, ഹൃദ്രോഗം മുതൽ ടൈപ്പ് 2 പ്രമേഹം വരെയുള്ള വിവിധ രോഗങ്ങളെ ലഘൂകരിക്കുന്നു. എന്നാൽ, ദിവസേന ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു. കാപ്പി ഉപഭോഗവും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ പുരോ​ഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസേന ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. പഠന വിധേയമായ വ്യക്തികളിൽ നാല് വർഷത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും 0.12 കിലോഗ്രാം കുറവാണ് കണ്ടെത്തിയത്.


1986 മുതൽ 2015 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം 2,30,000 പങ്കാളികളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് വിപുലമായ വിശകലനത്തിൽ നിന്നാണ് ഈ പഠനങ്ങൾ നടത്തിയിരിക്കുന്നത്. ദിവസേന ഒരു കപ്പ് മധുരമില്ലാത്ത കാപ്പി കഴിക്കുന്നത് നാല് വർഷത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും കുറവ് ശരീരഭാരമാണ് വർധിപ്പിച്ചതെന്ന് പഠനങ്ങൾ കണ്ടെത്തി.


ALSO READ: Blueberry Benefits: മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ഈ ചെറിയ പഴം നൽകുന്നത് വലിയ ​ഗുണം


എന്നാൽ, പാലും പാൽ ഉത്പന്നങ്ങളും സമാനമായ ഫലം നൽകിയില്ല. അതേസമയം ഒരു സ്പൂൺ പഞ്ചസാര ചേർക്കുന്നത് പ്രതീക്ഷിച്ചതിലും ശരീരഭാരം വർധിപ്പിച്ചതായും കണ്ടെത്തി. എന്നാൽ, കാപ്പി ശരീരഭാരത്തിന്റെ വ്യതിയാനത്തെ നേരിട്ട് സ്വാധീനിക്കുമെന്ന നി​ഗമനത്തിൽ ഈ പഠനങ്ങൾ എത്തുന്നില്ല.


കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഉത്തേജകമായ കഫീൻ താൽക്കാലികമായി വിശപ്പ് കുറയ്ക്കുന്നു. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും ഭക്ഷണശീലം ആരംഭിക്കുന്നതിന് മുമ്പ്, വ്യക്തിഗതവും സുസ്ഥിരവുമായ ഫലങ്ങൾക്കായി ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.