ക്യാപ്‌സിക്കം വൈവിധ്യമാർന്ന പോഷക ഗുണങ്ങളും സ്വാദും നൽകുന്നു. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നിവയാണ് ക്യാപ്‌സിക്കത്തിന്റെ ഏറ്റവും പ്രചാരമുള്ള ചില ഇനങ്ങൾ. വൈവിധ്യമാർന്ന പോഷക, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളുള്ള ക്യാപ്സിക്കം ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാണ് ക്യാപ്‌സിക്കം വാഗ്ദാനം ചെയ്യുന്നത്. വിറ്റാമിൻ സി, എ, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാപ്സിക്കം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്‌സിക്കത്തിന്റെ പോഷക ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ​ഗുണം ചെയ്യുമെന്ന് പലർക്കും അറിയില്ല. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനോടൊപ്പം, നാരുകളുടെയും ജലത്തിന്റെയും ഉള്ളടക്കവും ക്യാപ്സിക്കത്തെ ആരോ​ഗ്യകരമായ ഭക്ഷണമാക്കി മാറ്റുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് പോഷകങ്ങൾ അടങ്ങിയതും നാരുകൾ അടങ്ങിയതുമായ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക എന്നതാണ്. നാരുകളും ജലാംശവും സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.


കാപ്സിക്കത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. നിരവധി ഉപാപചയ പ്രക്രിയകൾ ഈ വിറ്റാമിനെ ആശ്രയിച്ചിരിക്കുന്നു. ഇത് കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റുന്നതിനും ലിപിഡുകളെ വിഘടിപ്പിക്കുന്നതിനും പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി വിഘടിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി 6 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ക്യാപ്സിക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


അസ്ഥികളുടെ ആരോഗ്യം: അസ്ഥികളുടെ ആരോ​ഗ്യത്തിന് പ്രധാനപ്പെട്ടതും കൊളാജൻ, തരുണാസ്ഥി എന്നിവയുടെ നിർമാണത്തിൽ ഒരു സഹഘടകവുമായ മാംഗനീസ്, കാപ്‌സിക്കത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാപ്സിക്കത്തിൽ കാണപ്പെടുന്ന വിറ്റാമിൻ കെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്നു.


ALSO READ: ആർത്തവ വിരാമം സ്ത്രീ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്; അറിഞ്ഞിരിക്കണം


വീക്കം തടയുന്നു: ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഫൈറ്റോകെമിക്കലുകൾ അടങ്ങിയ ക്യാപ്‌സിക്കം വീക്കം ഒഴിവാക്കാൻ എളുപ്പത്തിൽ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ക്യാപ്സിക്കം കഴിക്കുന്നത് ആസ്ത്മ, സൈനസൈറ്റിസ്, വിട്ടുമാറാത്ത പെപ്റ്റിക് അൾസർ എന്നിവയുൾപ്പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.


കാൻസർ സാധ്യത കുറയ്ക്കുന്നു: ആന്റി കാൻസർ റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ക്യാപ്‌സിക്കത്തിൽ ക്യാപ്‌സൈസിൻ എന്ന സജീവ ഘടകം അടങ്ങിയിട്ടുണ്ട്, ഇത് കാൻസർ കോശങ്ങളുടെ അതിജീവനം, വളർച്ച തടയൽ, മെറ്റാസ്റ്റാസിസ് എന്നിവയുമായി ബന്ധപ്പെട്ട ജനിതക പ്രകടനത്തെ മാറ്റുന്നതായി കണ്ടെത്തി.


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഇൻസുലിൻ പ്രതിരോധം മൂലമോ പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലായ്മ മൂലമോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ക്യാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ പ്രമേഹത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.


പ്രതിരോധശേഷി വർധിപ്പിക്കുക: വിറ്റാമിൻ സി, ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കൽ എന്നിവയാൽ സമ്പന്നമായതിനാൽ ക്യാപ്സിക്കത്തിന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ ആക്രമിക്കുന്ന രോഗകാരികളെ ഫലപ്രദമായി ചെറുക്കാനും രോഗപ്രതിരോധ കോശങ്ങളെ സഹായിക്കാനും കഴിയും. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിന് പിന്നിലെ പ്രധാന ഘടകം ഓക്സിഡേറ്റീവ് സ്ട്രെസ് ആണ്. ഇതിനെ പ്രതിരോധിക്കാൻ ക്യാപ്സിക്കം മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.