Virat Kohli: കോലിയും അനുഷ്കയും ഇന്ത്യ വിടുന്നു; ഇനി ലണ്ടണിലേക്ക്?

Virat Kohli: വിരാട് കോലി ഭാര്യയോടും മക്കളോടുമൊപ്പം ഇന്ത്യ വിട്ട് ലണ്ടനിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നു

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 04:43 PM IST
  • വിരാട് കോലിയും കുടുംബവും ഇന്ത്യ വിടാന്‍ ഒരുങ്ങുന്നു
  • ലണ്ടനിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നു
  • കോലിയുടെ വിരമിക്കൽ പദ്ധതികളെക്കുറിച്ചും പരിശീലകൻ പറഞ്ഞു
Virat Kohli: കോലിയും അനുഷ്കയും ഇന്ത്യ വിടുന്നു; ഇനി ലണ്ടണിലേക്ക്?

സൂപ്പർതാരം വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നതായുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങിൽ ഏറെ ചർച്ചയായിരുന്നു . അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ വാർത്തകളും വന്നുത്തുടങ്ങി. സജീവ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതോടെ യുകെയിലേക്ക് താമസം മാറ്റാനാണ് സൂപ്പർതാരത്തിന്റെ നീക്കമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോൾ കോലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയും ഇക്കാര്യം വിശദമാക്കുകയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഭാര്യയോടും മക്കളോടുമൊപ്പം ഉടൻ ഇന്ത്യ വിട്ട് ലണ്ടനിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നതായി രാജ്കുമാർ ശർമ്മ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Also read- Virat Kohli: വിരാട് കോഹ്ലിയുടെ സ്വന്തമാക്കിയ ചില തകർപ്പൻ റെക്കോഡുകൾ!

'കോലിയും  ഭാര്യ അനുഷ്‌ക ശർമ്മയും മക്കളും ലണ്ടനിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും', രാജ്കുമാർ ശർമ്മ പറഞ്ഞു. ഡൽഹിയിൽ ജനിച്ചു വളർന്ന കോലി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയത്. കോലിയുടെ വിരമിക്കൽ പദ്ധതികളെക്കുറിച്ചും രാജ്‌കുമാര്‍ ഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോലിയുടെ ഫോം ആശങ്കപ്പെടേണ്ടതില്ലെന്നും ബോർഡർ-ഗവാസ്‌കറിലെ അടുത്ത രണ്ട് ടെസ്റ്റുകളിൽ ഇന്ത്യയ്‌ക്കായി രണ്ട് സെഞ്ച്വറി കൂടി നേടുമെന്നും അദ്ദേഹം പറഞ്ഞു. 

'വിരാട് തൻ്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിരുന്നു. വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം രണ്ട് സെഞ്ച്വറികൾ കൂടി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ എപ്പോഴും അവൻ്റെ ക്രിക്കറ്റ് ആസ്വദിച്ചു. അവൻ്റെ രൂപം ആശങ്കപ്പെടേണ്ട കാര്യമല്ല. വിഷമകരമായ സാഹചര്യങ്ങളിൽ എങ്ങനെ പ്രകടനം നടത്തണമെന്നും തൻ്റെ ടീമിനെ മത്സരം വിജയിപ്പിക്കാൻ സഹായിക്കണമെന്നും അദ്ദേഹത്തിന് അറിയാം. വിരാട് ഇപ്പോഴും വളരെ ഫിറ്റാണ്, റിട്ടയർമെൻ്റ് എടുക്കാനുള്ള പ്രായമായിട്ടില്ല. അഞ്ച് വർഷം കൂടി കളിക്കുമെന്ന് കരുതുന്നു. 2027ലെ ഏകദിന ലോകകപ്പിൽ അദ്ദേഹം തീർച്ചയായും ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ 26 വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാൻ കഴിയുന്നത്', ശർമ്മ കൂട്ടിച്ചേർത്തു.

2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചായിരുന്നു വിരാടിന്റെയും  അനുഷ്‌കയുടെയും വിവാഹം. പിന്നീട് 2021 ജനുവരിയിൽ മകളായ വാമികയും 2024 ഫെബ്രുവരിയിൽ മകനായ അകായും ജനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News