​ഗുജറാത്തിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ചന്ദിപുര വൈറസ് എന്താണ്? ഈ മാരകമായ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാാമാണെന്നും ഇതിനെ പ്രതിരോധിക്കേണ്ടതെങ്ങനെയും അറിയാം. ​ഗുജറാത്തിൽ ഇതുവരെ ആറ് പേരാണ് ചന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. 12 അണുബാധകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ​ഗുജറാത്ത് ആരോ​ഗ്യമന്ത്രി റുഷികേശഅ പട്ടേൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് മഹാരാഷ്ട്രയിലെ ചന്ദിപുര ജില്ലയിലാണ്. അതിനാലാണ് ഇതിന് ചന്ദിപുര വൈറസ് എന്ന് പേര് നൽകിയത്. ചന്ദിപുര വൈറൽ എൻസെഫലൈറ്റിസ് (സിഎച്ച്പിവി) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ചന്ദിപുര വൈറസ് ബാധിച്ച് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഈ വൈറസ് മൂലമാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകൂവെന്നാണ് അധികൃതർ പറയുന്നത്.


​ഗുജറാത്തിൽ നിലവിൽ രോ​ഗം സ്ഥിരീകരിച്ച 12 പേരിൽ നാല് പേർ സമ്പർകാന്ത ജില്ലയിൽ നിന്നുള്ളവരും മൂന്ന് പേർ ആരവല്ലി ജില്ലയിൽ നിന്നുള്ളവരും മഹിസാ​ഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും രണ്ട് രോ​ഗികൾ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ ​ഗുജറാത്തിൽ ചികിത്സയിൽ തുടരുകയാണ്.


ALSO READ: ആലപ്പുഴയിൽ അപൂർവരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു


ചന്ദിപുര വൈറസ് ബാധയുടെ ലക്ഷണങ്ങൾ


ചന്ദിപുര വൈറസ് ബാധിച്ചാൽ പനി, തലച്ചോറിൽ വീക്കം എന്നീ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോ​ഗവാഹകർ. റബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെടുന്ന വെസിക്കുലോവൈറസ് ജനുസിൽ ഉൾപ്പെടുന്ന വൈറസാണ് രോ​ഗകാരി. പനി, തലവേദന, ഛ‍ർദ്ദി, തലകറക്കം, പേശീവേദന, വയറുവേദന, വയറിളക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ​ഗുരുതരമായ കേസുകളിൽ രോ​ഗി കോമ സ്റ്റേജിലേക്ക് പോകുന്നതിന് സാധ്യതയുണ്ട്.


പ്രതിരോധമാർ​ഗങ്ങൾ


ചന്ദിപുര വൈറസിന് ഇതുവരെ ചികിത്സ ലഭ്യമായിട്ടില്ല. അടിയന്തര ചികിത്സയ്ക്കായി ഡോക്ടർമാർ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കും ആന്റി വൈറൽ ചികിത്സയുമാണ് നൽകുന്നത്. ഈ രോ​ഗം കൂടുതലായി കുട്ടികളെയാണ് ബാധിക്കുന്നത്. അതിനാൽ, കുട്ടികളുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനാണ്. കുട്ടികളെ ഫുൾസ്ലീവ് കൈകളുള്ള വസ്ത്രം ധരിപ്പിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം. കൊതുക് നിർമാർജ്ജനത്തിന് പ്രാധാന്യം നൽകണം. രോ​ഗപ്രതിരോധശേഷി വ‍‍‍ർധിപ്പിക്കുന്നതിന് ശുചിത്വം പാലിക്കേണ്ടതും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.