Children Health: കുട്ടികളിലെ അമിത വണ്ണം,അറിയേണ്ടതെല്ലാം,ആഹാരത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം?
കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തി കുട്ടിക്ക് നല്ല ശീലങ്ങൾ പകർന്നു കൊടുക്കണം
പ്രായത്തിൽ കവിഞ്ഞ വണ്ണം,പൊണ്ണത്തടി(Obesity), കൊച്ചുകുട്ടിയല്ലേ അവന്റെ ഇൗ പ്രായത്തിൽ കഴിക്കേണ്ടതല്ലേ എന്നൊക്കെ വിചാരിച്ചങ്ങ് വിട്ട് കളയരുത്. കുട്ടികളുടെ അമിത വണ്ണം ഗുരുതരമായൊരു പ്രശ്നം തന്നെയാണെന്ന കാര്യം മാതാപിതാക്കൾ ആദ്യമറിയണം. ഇതിനായി കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തി കുട്ടിക്ക് നല്ല ശീലങ്ങൾ പകർന്നു കൊടുക്കണം.ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജവും നാം ഉപയോഗിക്കുന്ന ഊർജവും തമ്മിലുള്ള അസന്തുലിതാവസ്‌ഥയാണ് പ്രധാനമായും കുട്ടികളുടെ പൊണ്ണത്തടിക്ക് കാരണം.
ആവശ്യത്തിലേറെ ആഹാരം(Food) കഴിക്കുകയും വ്യായാമത്തിന് അവസരമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അമിത വണ്ണത്തിനു കാരണമാകാം.അമിത വണ്ണമുണ്ടാകുന്ന അവസ്‌ഥയിൽ ശരീരത്തിൽ ധാരാളം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്‌തക്കുഴലുകളിൽ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോൾ ഭാവിയിൽ ഹൃദ്രോഗം ഉണ്ടാകാൻ കാരണമായി തീരുകയും ചെയ്യുന്നു.രക്‌തസമ്മർദം കൂടുന്നതുകൊണ്ടു ഹൃദയം, കിഡ് നി എന്നിവയുടെ പ്രവർത്തനക്ഷമത കുറഞ്ഞു രോഗങ്ങൾ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളിൽ പ്രമേഹ സാധ്യതയും ഉണ്ട്.
ALSO READ: Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം
വണ്ണം കുറയണമെങ്കിൽ ആഹാരരീതി മാറ്റിയെടുത്തേ മതിയാവൂ. മാറ്റം വരുത്തിയ ആഹാരരീതിയും കൃത്യമായ വ്യായാമവും(Excercise) കൊണ്ടു മാത്രമേ വണ്ണം കുറയുകയുള്ളൂ. പൊണ്ണത്തടിയുള്ള കുട്ടികളിൽ ശാരീരിക പ്രശ്‌നങ്ങൾ കൂടാതെ മാനസിക പ്രശ്‌നങ്ങളും കണ്ടുവരുന്നു. അപകർഷതാ മനോഭാവം, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടി, കൂട്ടുകാരുടെ പരിഹാസം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളും അവരെ അലട്ടുന്നു. ചികിത്സയിൽ അതിനും പ്രാധാന്യം നൽകേണ്ടിവരും.
ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ
കുഞ്ഞുങ്ങൾ(Kids) ആഹാരം കഴിച്ചു തുടങ്ങുമ്പോൾ അവർക്കു സമീകൃത ആഹാരം കൊടുക്കാൻ ശ്രദ്ധിക്കണം. സമീകൃത ആഹാരത്തിൽ 60 ശതമാനം കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാവണം (ചോറ്, കപ്പ, കിഴങ്ങുവർഗങ്ങൾ, ഗോതമ്പ്) എന്നിവ. 20-25 ശതമാനം വരെ പ്രോട്ടീൻ (മാംസ്യം) ഉണ്ടായിരിക്കണം.കുട്ടികൾക്ക് വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ പ്രിയങ്കരമാണ്. എന്നാൽ കുട്ടിയുടെ ആരോഗ്യകരമായ ഭാവിയെ കരുതി ഇത്തരം ആഹാരസാധാനങ്ങൾ കഴിവതും ഒഴിവാക്കണം.വിശക്കുമ്പോഴല്ലാതെ ആഹാരം കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഒന്നു മുതൽ മൂന്നു വയസു വരെയുള്ള പ്രായത്തിൽ ഇഷ്‌ടഭക്ഷണമൊക്കെക്കൂടി ആറു തവണ വരെ ആഹാരമാകാം.കുട്ടികളിൽ പ്രത്യേകമായ വ്യായാമമുറകൾ നിർദേശിക്കേണ്ട ആവശ്യം ഇല്ല. കൂട്ടുകൂടി കളിക്കാൻ അനുവദിച്ചാൽ മതിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...