Hairloss പ്രശ്നാമാകുന്നുണ്ടോ? ഈ Foods ഒഴിവാക്കാൻ ശ്രദ്ധിക്കൂ

1 /6

ഇപ്പോൾ മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് മുടികൊഴിച്ചിൽ. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ സൗന്ദര്യത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തന്നത് പോലെ തന്നെയാണ് മുടിയിലും. പോഷകസമൃദ്ധമായ ആഹാരം നമ്മുടെ മുടിയുടെ വളർച്ചയും ആരോഗ്യവും കൂട്ടാൻ സഹായിക്കും.  അത്പോലെ ചില ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. ഏതൊക്കെ ഭക്ഷണങ്ങളാണ് മുടി കൊഴിച്ചിൽ ഒഴിവാക്കാൻ ഉപേക്ഷിക്കേണ്ടതെന്ന് നോക്കാം.

2 /6

പഞ്ചസാര: എല്ലാവർക്കും പഞ്ചസാര ഇഷ്ടമാണ്, കാരണം അവ നമ്മുടെ ഭക്ഷണത്തെയും കയ്പുള്ള പാനീയങ്ങളെയുമൊക്കെ മധുരമുള്ളതാകും. എന്നാൽ ഇവ കഷണ്ടി, ഡയബെറ്റീസ്, അമിതവണ്ണം (Obesity) തുടങ്ങിയവക്കൊക്കെ കാരണമാകുന്നുണ്ട്. നിങ്ങൾക്ക് അമിതമായ മുടികൊഴിച്ചിലുണ്ടെങ്കിൽ പഞ്ചസാര പൂർണമായും ഒഴിവാക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം  

3 /6

Diet Soda: Aspartame എന്ന കൃതിമമായ മധുര പദാർത്ഥമാണ് ഡൈറ്റ് സോഡയുടെ പ്രധാന ഘടകം. അത് തലമുടിയുടെ കട്ടി കുറയ്ക്കുകയും ദുർബലമാക്കുകയും ചെയ്യും മാത്രമല്ല തലയോട്ടിയെയും (Skull) ദുർബലമാക്കും ഇതും മുടികൊഴിച്ചിലിന് കാരണമാകാം. അതിനാൽ നിങ്ങൾക്ക് മുടികൊഴിച്ചിലുണ്ടെങ്കിൽഡയറ്റ് സോഡാ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.  

4 /6

മുട്ട: പച്ച മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് കെരാറ്റിന് (Keratin) ശരീരത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ബയോട്ടിന്റെ അളവ് കുറയ്ക്കും. അത് മൂലം മുടിയുടെ ആരോഗ്യം നഷ്ടപ്പെടുകയും മുടികൊഴിച്ചിൽ ശക്തമാകുകയും ചെയ്യും.

5 /6

മത്സ്യം: മത്സ്യത്തിലുള്ള ഉയർന്ന മെർക്കുറിയുടെ (Mercury) അളവ് മുടിയെ പ്രതികൂലമായി ബാധിക്കും. സമുദ്ര മത്സ്യങ്ങളിലാണ്  മെർക്കുറി കൂടുതലായും കാണപ്പെടുന്നത്. അതിനാൽ സമുദ്ര മത്സ്യങ്ങള ഒഴിവാക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

6 /6

ജങ്ക് ഫുഡ്: ജങ്ക്  ഫുഡിൽ എണ്ണയുടെ (Oil)അളവ് വൻ തോതിൽ ഉണ്ടാകാറുണ്ട്. അത് ദിവസേന കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.

You May Like

Sponsored by Taboola