പെട്ടെന്നുള്ള ഉത്കണ്ഠ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഓക്കാനം, നെഞ്ചുവേദന എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യയിലെ 220 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോ​ഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. കൊറോണറി ആർട്ടറി ഡിസീസ്, സ്‌ട്രോക്ക്, സിഒപിഡി, പ്രമേഹം തുടങ്ങിയ മറ്റ് കോമോർബിഡിറ്റികൾക്ക് കാരണമാകുന്ന ഒരു രോഗമാണ് ഹൈപ്പർടെൻഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവായി കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമോ അതോ കുറയ്ക്കാൻ സഹായിക്കുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. കാപ്പി താൽക്കാലികമായി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. രക്തസമ്മർദ്ദമുള്ള രോഗികളുടെ കാര്യത്തിൽ, കഫീൻ അവരുടെ രക്തസമ്മർദ്ദത്തെ കൂടുതൽ സ്വാധീനിച്ചേക്കാം. എന്നാൽ ഒരു താൽക്കാലിക ഉയർച്ചയ്ക്ക് ശേഷം, രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് മടങ്ങുന്നു.


ഒരു ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് ഹൈപ്പർടെൻഷന്റെ അളവ് കുറയ്ക്കുമെന്ന പഠനങ്ങളിൽ നിന്നാണ് കാപ്പി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. കാരണം, കഫീനിൽ ക്ലോറോജെനിക് ആസിഡുകൾ, കഫെസ്റ്റോൾ, കഹ്വീൽ തുടങ്ങിയ സംയുക്തങ്ങളും ചെറിയ അളവിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഉണ്ട്. ഈ സംയുക്തങ്ങൾ രക്തസമ്മർദ്ദത്തിന്റെ അളവിൽ സ്വാധീനം ചെലുത്തും.


ALSO READ: Papaya Benefits: വെറുംവയറ്റിൽ പപ്പായ കഴിക്കാമോ? ഇത് ആരോ​ഗ്യത്തിന് ​ഗുണമാണോ ദോഷമാണോയെന്ന് അറിയാം


കാപ്പി കുടിക്കുന്നതിന്റെ ​ഗുണങ്ങൾ


ഹൈപ്പോടെൻഷൻ സമയത്ത് ഹ്രസ്വകാല രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കഫീൻ സഹായിക്കും. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.


കാപ്പി കുടിക്കുന്നതിന്റെ ദോഷങ്ങൾ


ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ താൽക്കാലിക രക്തസമ്മർദ്ദം കുതിച്ചുയരുന്നത് പ്രതികൂലമായി ബാധിച്ചേക്കാം. പതിവ് കാപ്പി ഉപഭോഗം ഇതിന്റെ അമിത ഉപയോ​ഗത്തിലേക്ക് നയിച്ചേക്കാം. അമിതമായ കഫീൻ ഉപയോഗം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആളുകൾ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാം.‍‍‌


ഈ ഘടകങ്ങൾ മൂലം, മെഡിക്കൽ ആവശ്യങ്ങൾക്കായി ഏതെങ്കിലും പാനീയമോ മരുന്നോ കഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് മുൻകരുതലെടുക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ രക്താതിമർദ്ദമുള്ള രോഗികൾ അമിതമായി കഫീൻ കഴിക്കുന്നത് ഒഴിവാക്കണം.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.