ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രമേഹം ബാധിച്ചിരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരീരത്തിന് ഗ്ലൂക്കോസ്, ശരിയായി ഉപയോഗിക്കാനും സംഭരിക്കാനും കഴിയാതെ വരുമ്പോഴാണ് പ്രമേഹം എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് വഴി സംഭവിക്കുന്നതാണ്. അനിയന്ത്രിതമായ പ്രമേഹം ഹൃദ്രോഗം, വൃക്ക തകരാർ, അന്ധത തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും നല്ല ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികൾ. ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു. അവയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പലവിധത്തിലുള്ള രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും.


ALSO READ: Breakfast: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ


പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അണ്ടിപ്പരിപ്പും നട്സുകളും. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിലനിർത്താനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാനമായ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടങ്ങളും കൂടിയാണ് നട്സുകൾ. ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ ഇവയിൽ ചിലതാണ്.


പ്രമേഹം തടയുന്നതിന് ബെറിപ്പഴങ്ങൾ ഉത്തമമാണ്. ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. ബെറിപ്പഴങ്ങളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്, ഇത് പ്രമേഹമുള്ളവർക്കും പ്രമേഹ സാധ്യത ഉള്ളവർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


ALSO READ: Spinach benefits: എല്ലുകളെ ബലമുള്ളതാക്കുന്നത് മുതൽ മികച്ച കാഴ്ചശക്തി വരെ... അറിയാം ചീരയുടെ ​ഗുണങ്ങൾ


പ്രമേഹം തടയുന്നതിനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്സ്യം. സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. മത്സ്യം പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും.


ധാന്യങ്ങൾ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ക്വിനോവ, ബ്രൗൺ റൈസ്, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ധാന്യങ്ങൾ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിൽ പ്രധാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.