Spinach benefits: എല്ലുകളെ ബലമുള്ളതാക്കുന്നത് മുതൽ മികച്ച കാഴ്ചശക്തി വരെ... അറിയാം ചീരയുടെ ​ഗുണങ്ങൾ

Health benefits of Spinach: വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചീരയിൽ കലോറി കുറവാണ്. ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാലും സമ്പന്നമാണ് ചീര. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 05:26 PM IST
  • വിറ്റാമിൻ എ, സി, കെ, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചീര
  • എല്ലുകൾ, പല്ല്, കണ്ണുകൾ എന്നിവയുടെ ആരോ​ഗ്യത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ചീര മികച്ചതാണ്
  • കാഴ്ചശക്തി മികച്ചതാക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്
Spinach benefits: എല്ലുകളെ ബലമുള്ളതാക്കുന്നത് മുതൽ മികച്ച കാഴ്ചശക്തി വരെ... അറിയാം ചീരയുടെ ​ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചീരയിൽ കലോറി കുറവാണ്. കൂടാതെ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാലും സമ്പന്നമാണ് ചീര. ചീര പതിവായി കഴിക്കുന്നത് വിവിധ രോ​ഗങ്ങളെ തടയാനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചീരയുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യഗുണങ്ങളിലൊന്ന് അതിലെ ഉയർന്ന പോഷകാംശമാണ്.

വിറ്റാമിൻ എ, സി, കെ, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. എല്ലുകൾ, പല്ല്, കണ്ണുകൾ എന്നിവയുടെ ആരോ​ഗ്യത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ചീര മികച്ചതാണ്. കാഴ്ചശക്തി മികച്ചതാക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിധിപ്പിക്കാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ പ്രധാനമാണ്. ഇരുമ്പും കാത്സ്യവും എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ALSO READ: Diabetes: മധുരം കഴിച്ചുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം

ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ് ചീര. ഇത് ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ്. ഈ ആന്റിഓക്‌സിഡന്റുകളിൽ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി എന്നിവ ഉൾപ്പെടുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും കാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും അകാല വാർധക്യത്തെ തടയാനും സഹായിക്കുന്നു.

തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ വികാസത്തിന് ആവശ്യമായ ബി വിറ്റാമിനായ ഫോളേറ്റിന്റെ നല്ല ഉറവിടം കൂടിയാണ് ചീര. ഫോളേറ്റ് ഗർഭിണികൾക്ക് വളരെ പ്രധാനമാണ്, കാരണം ഇത് കുഞ്ഞിന്റെ തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കും. പോഷകങ്ങൾക്ക് പുറമേ, ചീരയിൽ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെ പലതരം സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് പ്രകാശവും മറ്റ് പാരിസ്ഥിതിക വിഷവസ്തുക്കളും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു.

ALSO READ: Thyroid Diet: തൈറോയ്ഡ് രോ​ഗികൾ നിർബന്ധമായും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങൾ ഇവയാണ്

ചീര കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചീര നൈട്രേറ്റുകളുടെ നല്ല ഉറവിടമാണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News