Turmeric Side Effects: മഞ്ഞളിന്‍റെ ഗുണങ്ങള്‍ നമുക്കറിയാം. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിനുള്ള സ്ഥാനം അതുല്യമാണ്. ആയുര്‍വേദത്തില്‍ മഞ്ഞളിന്‍റെ ഗുണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.  കൂടാതെ, ഇന്ത്യന്‍ വിഭവങ്ങളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടില്‍ മഞ്ഞള്‍ അഭിഭാജ്യ ഘടകമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 


മഞ്ഞൾ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ക്യാൻസർ കോശങ്ങളുടെയും ട്യൂമറുകളുടെയും വളർച്ച തടയാനും ഈ രോഗം പടരുന്നത് തടയാനും മഞ്ഞൾപ്പാൽ സഹായിക്കും. ആന്‍റിവൈറൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു.  


Also Read:  Shiva Puja: തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക 


ശരീരവേദനയ്ക്ക്  പ്രത്യേകിച്ച് നടുവേദനയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്  മഞ്ഞള്‍പ്പാല്‍.  മഞ്ഞള്‍പ്പാല്‍ നട്ടെല്ലിനും സന്ധികൾക്കും ബലം നൽകാന്‍  സഹായിക്കും. മഞ്ഞൾപ്പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും നേർത്ത വരകളും തടയാനും ഇത് സഹായിക്കുന്നു.


എന്നാല്‍,അമിതമായി മഞ്ഞള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതായത്, ഇത് ഗുണങ്ങള്‍ക്ക് പകരം ദോഷമാവും വരുത്തി വയ്ക്കുക.  


മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. കാരണം മഞ്ഞളിന്‍റെ പ്രകൃതി സ്വഭാവം ചൂടുള്ളതാണ്, അതിനാൽ മഞ്ഞൾ അമിതമായി കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കം വഴിതെളിക്കും. മഞ്ഞൾ അമിതമായി കഴിക്കുന്നത് വയറുവേദന, വീക്കം എന്നിവയ്ക്ക് വഴിതെളിക്കും. 


മഞ്ഞൾ അമിതമായി കഴിക്കുന്നത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് വഴിതെളിക്കും. മഞ്ഞളിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സലേറ്റുകള്‍ കാൽസ്യവുമായി ചേര്‍ന്ന് ലയിക്കാത്ത കാൽസ്യം ഓക്സലേറ്റ് ഉണ്ടാക്കുന്നു, ഇത് വൃക്കയില്‍ കല്ലുകൾ ഉണ്ടാകാനുള്ള ഒരു വലിയ കാരണമാണ്. അതിനാൽ, ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍  മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. 
 
മഞ്ഞൾ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം, വയറിളക്കം ഛർദ്ദി എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  


ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു എന്ന് നമുക്കറിയാം. അതേസമയം, മഞ്ഞൾ അമിതമായി കഴിക്കുന്നത്  ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്നത് തടയും. അതിനാൽ, നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടെങ്കിൽ,  ചെറിയ അളവിൽ മാത്രമേ മഞ്ഞൾ കഴിക്കാവൂ.


മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ ചില ആളുകളില്‍ അലർജിയുണ്ടാക്കാം. അവ ചര്‍മ്മം തടിക്കല്‍, കുരുക്കൾ, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും. ഇത് കഴിയ്ക്കുമ്പോള്‍ മാത്രമല്ല,  ചർമ്മത്തിൽ മഞ്ഞൾ പ്രയോഗിക്കുമ്പോൾ പോലും ഈ ലക്ഷണങ്ങൾ ഉണ്ടാകാം. 


അതിനാൽ, മഞ്ഞൾ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക. അമിതമായാൽ എന്തും നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക! കൂടാതെ, ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, മഞ്ഞൾ കഴിക്കുന്നതിന് മുമ്പ് ഒരു തവണ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.