New Delhi: കൊവാക്സിൻ നാലാം ഘട്ട ട്രെയലുകൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോ ടെക്. വാക്സിൻറെ ഫല പ്രാപ്തി പരമാവധി അളക്കുകയാണ് ലക്ഷ്യം. ഉടൻ തന്നെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ മൂന്നാ ഘട്ടത്തിൻറെ റിസൾട്ട് അടുത്ത മാസം പുറത്തു വിടുമെന്നും കമ്പനി അറിയിച്ചു. കോവി ഷീൽഡ്,കൊവാക്സിനുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് കമ്പനിയുടെ വക്താവ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്ക് വെച്ചത്.


ALSO READ : ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും


രണ്ട് കോവിഡ് വാക്സനുകളും വ്യത്യസ്തമായി നിർമ്മിച്ചതായതിനാൽ ഇവ രണ്ടും താരതമ്യം ചെയ്യാനാവില്ലെന്നാണ് കമ്പനികൾ പറയുന്നത്. പഠനങ്ങൾ പ്രകാരം രണ്ട് വാക്സിനുകളും രണ്ട് ഡോസ് എടുക്കുന്നതോടെ മികച്ച രോഗ പ്രതിരോധ ശേഷി ലഭിക്കുന്നുവെന്നാണ് പറയുന്നത്. അതേ സമയം സ്ഫുട്നിക് വാക്സിനും രാജ്യത്ത് എത്തിയിട്ടുണ്ട്. ഇതിന്റെയും ഫല പ്രാപ്തി സംബന്ധിച്ച് പഠനങ്ങൾ നടന്നു വരികയാണ്.


ALSO READ : Covid Vaccine : 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയെന്ന് കേന്ദ്ര സർക്കാർ


നിലവിൽ കോവീ ഷീൽഡ്,കൊവാക്സിൻ,എന്നിവക്ക് പുറമെ സ്ഫുട്നിക് വാക്സിനുമാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും മികച്ച ഫല പ്രാപ്തിയുള്ളത് കോവീ ഷീൽഡിനാണെന്നാണ് കണ്ടെത്തൽ. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക