കൊറോണ വൈറസ് ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഹൃദയത്തിന് പുറമേ വൃക്കകള്‍, മസ്തിഷ്കം എന്നിവയെയും കൊറോണ വൈറസ് ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് (Corona Virus) രോഗമുക്തി നേടിയ 78 ശതമാനം പേരുടേയും ഹൃദയത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ കണ്ടെത്തിയതായി ഒരു ജര്‍മ്മന്‍ പഠനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തില്‍ ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായും പഠനത്തില്‍ പറയുന്നു. 


ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നു... കാരണം വ്യക്തമാക്കി വിദഗ്തര്‍


COVID 19 ബാധിച്ച് മരിച്ചവരില്‍ പകുതിയിലധികം പേരുടേയും ഹൃദയത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  എന്നാല്‍, ഇത് എത്ര കാലം നീണ്ടുനില്‍ക്കുമെന്നോ അപകടകരമായ ഹൃദയസംബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 


ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലും ജർമനിയിലെ ഹാംബർഗിലെ യൂണിവേഴ്സിറ്റിയിലെ ഹാർട്ട് ആൻഡ് വാസ്കുലർ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. ആദ്യ പഠനത്തില്‍ നൂറില്‍ 78 പേരുടെയും MRI സ്കാനില്‍ ഹൃദയത്തില്‍ പരിക്കുകള്‍ ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി.


COVID 19 നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ? സുഖമായി ഉറങ്ങാന്‍ ഇതാ 8 വഴികള്‍...


മാത്രമല്ല, ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ട്രോപ്പോനീന്‍ എന്ന പ്രോട്ടീന്‍ നില 76 ശതമാനം പേരിലും വലിയ അളവില്‍ കണ്ടെത്തി. പഠനത്തില്‍ പങ്കെടുത്ത 60 പേരില്‍ കൊറോണ വൈറസ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തില്‍ അണുബാധയുള്ളതായി കണ്ടെത്തി. എന്നാല്‍, രണ്ടാമത്തെ പഠനത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ 39 പേരിലും ഹൃദയ സംബന്ധിയായ പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തി. 


എന്നാല്‍, ഹൃദയത്തെ ബാധിക്കുന്ന കടുത്ത വൈറല്‍ അണുബാധയായ അക്യൂട്ട് മയോകാർഡിറ്റിസ് ഇവരിൽ കണ്ടെത്തിയിട്ടില്ല. 16 പേരുടെ ഹൃദയത്തില്‍ കൊറോണ വൈറസ് വലിയ അളവിലുള്ളതായി ഗവേഷകര്‍ കണ്ടെത്തി. രോഗിയുടെ മരണം വരെ ഈ വൈറസ് ഹൃദയ പേശികള്‍ക്കുള്ളില്‍ പെരുകിക്കൊണ്ടിരിക്കുമെന്നും പഠനത്തില്‍ തെളിവുകള്‍ ലഭിച്ചു. 


ചെവിയിലെ പഴുപ്പ് COVID 19-ന്‍റെ പുതിയ ലക്ഷണം?


കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ ചെറുപ്പക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രശ്നങ്ങള്‍ ഉയര്‍ന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിലും സമാനമായ ഫലമാണ് ലഭിക്കുന്നതെങ്കില്‍ കൊറോണ വൈറസ് ഭാവിയില്‍ ഹൃദയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന അനുമാനത്തില്‍ എത്തേണ്ടിവരുമെന്ന് ജാമ കാർഡിയോളജിയിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ ഹൃദ്രോ​ഗവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.