ചെവിയിലെ പഴുപ്പ് COVID 19-ന്‍റെ പുതിയ ലക്ഷണം?

ചെവിയിലെ പഴുപ്പ് COVID 19ന്‍റെ പുതിയ രോഗലക്ഷണമാകാമെന്ന് റിപ്പോര്‍ട്ട്. 

Last Updated : Jul 28, 2020, 02:23 AM IST
  • ജാമാ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുള്ളത്. ചില രോഗികളില്‍ ലക്ഷണങ്ങളില്ലാത്തതിനാല്‍ ചെവിയുടെ ശാസ്ത്രക്രിയയിലും ജാഗ്രത പുലര്‍ത്തണം.
ചെവിയിലെ പഴുപ്പ് COVID 19-ന്‍റെ പുതിയ ലക്ഷണം?

ചെവിയിലെ പഴുപ്പ് COVID 19ന്‍റെ പുതിയ രോഗലക്ഷണമാകാമെന്ന് റിപ്പോര്‍ട്ട്. 

പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മണവും രുചിയും തിരിച്ചറിയാന്‍ സാധിക്കാത്തത്, പേശിവേദന, തലവേദന, അതിസാരം തുടങ്ങിയവയാണ് ഇതുവരെ കൊറോണ വൈറസ് (Corona Virus) ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. 

എന്നാല്‍, കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് പുതിയ രോഗലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. COVID 19 ബാധിച്ച് മരിച്ച ചില രോഗികളുടെ ഓട്ടോപ്സി പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നത്.

ഇതാണ് ആത്മവിശ്വാസം!! 101-ാം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച് മങ്കമ്മ

ഇവരുടെ തലയില്‍ മിഡില്‍ ഇയര്‍, മാസ്റ്റോയിഡ് ഭാഗത്തായി വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ചെവിയുടെ മധ്യഭാഗത്ത് വേദനയുമായി എത്തുന്നവര്‍ ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 

ജാമാ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുള്ളത്. ചില രോഗികളില്‍ ലക്ഷണങ്ങളില്ലാത്തതിനാല്‍ ചെവിയുടെ ശാസ്ത്രക്രിയയിലും ജാഗ്രത പുലര്‍ത്തണം. 

അതെ, അത് സത്യമാണ്... COVID 19 ബാധിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിശാൽ

അതേസമയം, കണ്ണിലൂടെയും മൂക്കിലൂടെയും കൊറോണ വൈറസ് ശരീരത്തിലെത്താന്‍ സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍,  ചെവിയിലൂടെ അകത്തേക്കെത്താനുള്ള സാധ്യത കുറവാണെന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ പറയുന്നു.

വായിലെയോ മൂക്കിലേയോ കോശസംയുക്തങ്ങളില്‍ നിന്നും വിഭിന്നമായി ചെവിയുടെ പുറമെയുള്ള കനാലിലെ തൊലി സാധാരണ ചര്‍മ്മമാണ്. ഇത് വൈറസിനെ അകത്തേക്ക് കയറാതെ തടയുന്നു.

Trending News