നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നവരാണോ? എങ്കിൽ കോവിഡ് വരാനുള്ള സാധ്യത അധികമാണ്
ജോലിസ്ഥലത്തേക്കുള്ള യാത്ര, പൊതുഗതാഗതം, ഷോപ്പിംഗ് എന്നിവയെല്ലാം ആർക്കും കോവിഡ് വരാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് വൈറസ് വാച്ച് പഠനം പറയുന്നു.
ന്യൂഡൽഹി: രാജ്യം മുഴുവൻ പുതിയ കോവിഡ് വകഭേദമായി ഒമിക്രോൺ മൂലം കേസുകൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുന്ന ചില പ്രവർത്തികളെ പട്ടികപ്പെടുത്തിയിരിക്കുകയാണ് ഒരു പഠനം. ജോലിസ്ഥലത്തേക്കുള്ള യാത്ര, പൊതുഗതാഗതം, ഷോപ്പിംഗ് എന്നിവയെല്ലാം ആർക്കും കോവിഡ് വരാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് വൈറസ് വാച്ച് പഠനം പറയുന്നു.
വൈറസ് വാച്ച് സ്റ്റഡി: നോൺ-ഹൗസ്ഹോൾഡ് ആക്ടിവിറ്റികൾ കോവിഡ് റിസ്ക്, 20 ഡിസംബർ 2021' എന്ന തലക്കെട്ടോടെയുള്ള പഠനം ജനുവരി 7-നാണ് പ്രസിദ്ധീകരിച്ചത്. ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച് പഠനം ഇതുവരെ അവലോകനം ചെയ്തിട്ടില്ല. നോവൽ കൊറോണ വൈറസ് കേസുകളുടെ വ്യാപനം കൂട്ടുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: ഫിസിക്കൽ ഷോപ്പിംഗ്, ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുക, റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, സ്പോർട്സ്, ഇൻഡോർ, ഔട്ട്ഡോർ പാർട്ടികളിൽ പങ്കെടുക്കുക.
ഷോപ്പിംഗ്
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാലയളവിൽ ഷോപ്പിംഗിനായി പുറത്തേക്ക് പോകുന്നതാണ് കോവിഡ് വരാനുള്ള പ്രധാന കാരണമായി പഠനം പറയുന്നത്. വ്യക്തിഗത ഷോപ്പിംഗിനായി ആഴ്ചയിൽ രണ്ടുതവണ വീട് വിട്ടിറങ്ങുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പാർട്ടികൾ, സ്പോർട്സ്, ഇവന്റുകൾ
കായിക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികളും കോവിഡ് ബാധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. വലിയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ വിദഗ്ധർ പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിയേറ്റർ, ബ്യൂട്ടി സലൂൺ
തിയേറ്ററുകൾ, സംഗീതകച്ചേരികൾ, അല്ലെങ്കിൽ ബ്യൂട്ടി സലൂണുകൾ എന്നിവയിൽ പങ്കെടുക്കുന്നതിലൂടെ കോവിഡ് ബാധിക്കാം. എന്നാൽ അതിന് കൃത്യമായ തെളിലുകൾ ഇല്ലെന്ന് പഠനം പറയുന്നു.
കോവിഡിനെ എങ്ങനെ ഒഴിവാക്കാം
മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും കൈ കഴുകുന്നതും ശീലമാക്കുക.
Also Read: Omicron In Children| ഇതാണ് കുട്ടികളിൽ കാണുന്ന ആ ഒമിക്രോൺ ലക്ഷണങ്ങൾ, ശ്രദ്ധിക്കണം
നേരത്തെ, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞത് കൊറോണ വൈറസ് അണുബാധയുടെ അപകടസാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച രീതി നമ്മൾ ഒറ്റയ്ക്കോ കുടുംബാഗങ്ങളുമായോ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയെന്നതാണ്. തിരക്കേറിയ സ്റ്റോറുകളിലെ ഹോളിഡേ ഷോപ്പിംഗ് "ഉയർന്ന അപകടസാധ്യതയുള്ള" പ്രവർത്തനമാണ്, കൂടാതെ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഷോപ്പിംഗുകൾ ആളുകൾ പരിമിതപ്പെടുത്തണമെന്നും സിഡിസി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...