ഫൈസർ, ബയോഎൻടെക് കോവിഡ് 19 വാക്‌സിനുകൾ (Covid Vaccine) മൂലമുണ്ടാകുന്ന പ്രതിരോധശേഷി, വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ ക്ഷയിക്കാൻ ആരംഭിക്കുമെന്ന് പഠനം കണ്ടെത്തി . കൂടാതെ വാക്‌സിൻ മൂലമുള്ള സംരക്ഷണം പുരുഷന്മാരേക്കാൾ കൊടുത്താൽ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാൽ തന്നെ ബൂസ്റ്റർ വാക്‌സിൻ അത്യാവശ്യമെന്നാണ് പഠനം പറയുന്നത്.  കോവിഡ്  വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകിയതിന് ശേഷമുള്ള ആറ് മാസങ്ങളിൽ സംരക്ഷണ ആന്റിബോഡികളുടെ അളവ് ശരീരത്തിൽ തുടർച്ചയായി കുറഞ്ഞുവരുന്നതായി പഠനം കണ്ടെത്തി. 5000 ഇസ്രേയലി ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്.


ALSO READ: Bitter Gourd Juice: ക്യാന്‍സറിനെ ചെറുക്കും പാവയ്ക്ക ജ്യൂസ്, അറിയാം ഔഷധ ഗുണങ്ങള്‍


ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്. ആന്റിബോഡിയുടെ അളവ് ആദ്യം കൂടിയ നിലയിൽ തന്നെ കുറയുകയും പിന്നീട് മിതമായ നിരക്കിൽ അത് തുടരുകയുമാണ് ചെയ്യുന്നതെന്ന് പഠനം കണ്ടെത്തി. 


ALSO READ: Benefits of cardamom water: തടി കുറയ്ക്കണോ ഏലയ്ക്ക വെള്ളം പതിവായി കുടിക്കുക, ഫലം ഉറപ്പ്


കൊറോണ വൈറസ് അണുബാധ, ഗുരുതരമായ രോഗം, മരണം എന്നിവ തടയാൻ ആവശ്യമായ ആന്റിബോഡികളുടെ നിർണായക പരിധി തിരിച്ചറിയാൻ ലോകമെമ്പാടുമുള്ള ഗവേഷകർ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പഠനത്തിന്റെ രചയിതാക്കളിൽ ഒരാളായ ഗിലി റെഗെവ്-യോച്ചായ് പറഞ്ഞു. അത്തരം പഠനങ്ങൾ വിവിധ ഗ്രൂപ്പുകളുടെ അപകടസാധ്യത നിലകളും അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികളും വിലയിരുത്താൻ സഹായിക്കുമെന്നും ദീഹം കൂട്ടിച്ചേർത്തു.


ALSO READ: Health Tips: ദഹനത്തിന് ഏറെ സഹായകം സ്ട്രോബറി, ദിവസവും കഴിയ്ക്കുന്നത്‌ ആരോഗ്യം ഉറപ്പാക്കും


പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ആന്റിബോഡിയുടെ അളവ് ആരോഗ്യമുള്ളവരേക്കാൾ കുറവാണെന്ന് രമത് ഗാനിലെ ഷെബ മെഡിക്കൽ സെന്ററിൽ നടത്തിയ പഠനം പറയുന്നു. പുരുഷന്മാരുടെ ആന്റിബോഡി എണ്ണം അവരുടെ ഉന്നതിയിലും പഠനത്തിന്റെ അവസാനത്തിലും സ്ത്രീകളേക്കാൾ കുറവായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.