Covishield: കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചയാൾക്ക് പക്ഷാഘാതം സംഭവിച്ചതായി പരാതി; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി
Covishield Side Effects: കൊവിഷീൽഡ് വാക്‌സിൻ നൽകിയതിന് ശേഷം പക്ഷാഘാതം വന്ന യുവാവിന്റെ ഭാര്യ പരാതിയുമായി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം, പക്ഷാഘാതം സംഭവിച്ചെന്ന പരാതിയിൽ കേരള ഹൈക്കോടതി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്‌സിൻ നൽകിയതിന് ശേഷം പക്ഷാഘാതം വന്ന യുവാവിന്റെ ഭാര്യ പരാതിയുമായി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാക്‌സിൻ എടുത്ത അതേ ദിവസം തന്നെ തന്റെ ഭർത്താവിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തുടർച്ചയായി വഷളായെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് യുവാവിനെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എന്നാൽ പലതവണ ശ്രമിച്ചിട്ടും, ആരോഗ്യപ്രശ്നത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു.
ALSO READ: Oral Diseases: ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്തരോഗങ്ങൾ ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടന
കൊവിഷീൽഡ് വാക്സിൻ ചെറിയ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയൊന്നും ഗുരുതരമല്ലെന്നും ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ചിലർക്ക് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷം ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ, ഇത് പൂർണ്ണമായും വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ മറ്റ് ആരോഗ്യപ്രശ്നങ്ങളെ ആശ്രയിച്ചിരിക്കും.
നേരിയ പനി, ശരീര വേദന, പേശി വേദന, തലവേദന, ക്ഷീണം, കുത്തിവയ്പ്പെടുത്ത ഭാഗത്ത് വേദന എന്നിവയാണ് കൊവിഷീൽഡ് വാക്സിന്റെ സാധാരണ പാർശ്വഫലങ്ങൾ. കോവിഡിനെതിരെയുള്ള വാക്സിൻ കൊറോണ വൈറസ് അണുബാധ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ സങ്കീർണതകൾ തടയാൻ സഹായിക്കുന്നു. അതിനാൽ, കോവിഡിന് കാരണമാകുന്ന സാർസ് കോവ്2 വൈറസിനെതിരെയുള്ള വാക്സിൻ രണ്ട് ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...