Cumin Benefits: ജീരകം മിക്ക ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്നു. ഭക്ഷണത്തെ രുചികരവും സുഗന്ധവുമാക്കാനാണ് ഇത് ഭക്ഷണങ്ങളിൽ ചേർക്കുന്നത്. ജീരകത്തിന്റെ ശാസ്ത്രീയ നാമം Cuminum Cyminum L എന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീരകം ഒരുതരം വിത്താണ്.  ഇത് ചെടിയിൽ നിന്നുമാണ് ലഭിക്കുന്നത്. ധാരാളം ഔഷധ ഗുണങ്ങൾ ഇതിൽ കാണപ്പെടുന്നു.   ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. ജീരകം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, രക്തയോട്ടം എന്നിവയ്ക്ക് വളരെ ഗുണം ചെയ്യും.  ജീരകത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയാം..


Also Read: Coffee & Blinding Eye Disease : നിങ്ങൾ സ്ഥിരമായി കാപ്പി കുടിക്കാറുണ്ടോ? സൂക്ഷിക്കുക നിങ്ങളുടെ കാഴ്ച്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്


ജീരയുടെ ആരോഗ്യ ഗുണങ്ങൾ (Health Benefits of Jeera)


ആന്റിഓക്‌സിഡന്റുകൾ


ജീരകത്തിൽ സ്വാഭാവികമായും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള apigenin, luteolin എന്നിവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്ന ചെറിയ ഫ്രീ-റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.  മാത്രമല്ല ആരോഗ്യവും ഊർജ്ജസ്വലതയും അനുഭവിക്കാൻ ഈ ആൻറി ഓക്സിഡൻറുകൾ നിങ്ങളെ സഹായിക്കുന്നു.


വയറിളക്ക പ്രശ്നം


വയറിളക്ക പ്രശ്‌നത്തിൽ നിന്ന് മോചനം നേടാൻ ജീരകം പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നു. ജീരകത്തിന്റെ സത്ത് വയറിളക്കത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു ഗവേഷണം പുറത്തുവിട്ടിട്ടുണ്ട്. വയറിളക്കത്തിന്റെ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന എലികളിലാണ് ഈ ഗവേഷണം ആദ്യമായി നടത്തിയത്.


Also Read: Health News: രാവിലെ 50 ഗ്രാം കുതിർത്ത കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയണ്ടേ?


പ്രമേഹരോഗികൾക്ക് ഗുണം


പ്രമേഹരോഗികളുടെ ചികിത്സയ്ക്കായി ജീരകം ഒരു ഔഷധ മരുന്നായി ഉപയോഗിക്കുന്നു. പ്രമേഹ രോഗികളുടെ അവസ്ഥ വിജയകരമായി നിയന്ത്രിക്കുന്നതിൽ ജീരകത്തിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗമുള്ള മൃഗങ്ങളിൽ നടത്തിയ ഗവേഷണത്തിൽ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ജീരകം സഹായിക്കുന്നുവെന്ന് തെളിഞ്ഞു. ജീരകത്തിന്റെ എണ്ണ ഒരു ഹൈപ്പോഗ്ലൈസമിക് ഏജന്റായി പ്രവർത്തിക്കുമെന്ന് കണക്കാക്കുന്നു. 


കൊളസ്ട്രോൾ നിയന്ത്രിക്കാൻ


ജീരകത്തിൽ ഹൈപ്പോളിപിഡെമിക് ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ശരീരത്തിലെ കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നതിന് ഈ ഗുണങ്ങൾ സഹായകമാണെന്ന് തെളിയിക്കുന്നു. തൈരിൽ ജീരകത്തിന്റെ പൊടി ചേർത്ത് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഗവേഷണത്തിലും ഇതേ കാര്യം ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. 


Also Read: LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം 


ശരീരഭാരം കുറയ്ക്കൽ


ജീരകം ഉപയോഗിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിൽ വിജയം നേടാനാകും. നിരവധി ഗവേഷണങ്ങളിലൂടെ ഇതിന് തെളിവുകളുണ്ട്. ഒരു ഗവേഷണത്തിൽ അമിതവണ്ണം ബാധിച്ച സ്ത്രീകൾക്ക് ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ജീരകം പൊടിയും കഴിക്കാൻ കൊടുത്തു. ഇത് നല്ല ഫലങ്ങൾ നൽകി. അതിനാൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ ജീരകം നിങ്ങളെ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.